Kerala

ആത്മഹത്യ മൂടിവെച്ച് യുവതിയെ ദഹിപ്പിച്ചു: ഭര്‍തൃസഹോദരന്‍ അറസ്റ്റില്‍

ഭര്‍തൃസഹോദരന്‍ തിരുമകനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മരണം സംഭവിച്ച അന്നുമുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

രാജാക്കാട്: ആത്മഹത്യ ചെയ്ത യുവതിയുടെ മരണം ഹൃദയഘാതമാക്കി മാറ്റി മൃതദേഹം ദഹിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബൈസണ്‍വാലിയില്‍ സെല്‍വി (37) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഇവരുടെ ഭര്‍തൃസഹോദരന്‍ തിരുമകനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മരണം സംഭവിച്ച അന്നുമുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

സെല്‍വിയുടെ മരണകാരണം തിരുമകന്റെ മോശം ഇടപെടലിനെ തുടര്‍ന്നാണെന്ന് കാട്ടി സെല്‍വിയുടെ പിതാവ് അറുമുഖന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 23ന് രാത്രിയില്‍ വീട്ടില്‍ നിന്ന് കാണാതായ സെല്‍വിയുടെ മൃതദേഹം 24ന് പുലര്‍ച്ചെ രണ്ടിനാണ് സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്. 

ഭര്‍ത്താവ് തമിഴ്‌സെല്‍വന്‍ അടക്കമുള്ളവര്‍ സെല്‍വിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് വിശ്വസിച്ച് മൃതദേഹം ദഹിപ്പിച്ചു. എന്നാല്‍ സംസ്‌കാരത്തിന് ശേഷം മകന്‍ മൃതദേഹം കുളത്തില്‍നിന്നാണ് എടുത്തതെന്ന് അറുമുഖനോട് പറഞ്ഞു. തുടര്‍ന്നാണ് അറുമുഖന്‍ രാജാക്കാട് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരം രാജാക്കാട് എസ്‌ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. തിരുമകന്റെ കൈയില്‍നിന്ന് ഫോണ്‍ കണ്ടെടുത്തു. ഇയാള്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയതടക്കമുള്ള കാര്യങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് തിരുമകനെതിരെ കേസെടുത്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT