Kerala

ആത്മീയതയെ വിറ്റു തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല ശ്രീകൃഷ്ണൻ ശ്രമിച്ചത്: മോഹൻ ഭാ​ഗവത് 

ശ്രീകൃഷ്ണൻ ഓരോ മനുഷ്യന്റെയും ഉള്ളിലാണ് കുടികൊള്ളുന്നതെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശ്രീകൃഷ്ണൻ ഓരോ മനുഷ്യന്റെയും ഉള്ളിലാണ് കുടികൊള്ളുന്നതെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. കൃഷ്ണവേഷധാരികളായ കുഞ്ഞുങ്ങളിലൂടെ ശ്രീകൃഷ്ണജയന്തി പകർന്നു നൽകുന്നത് ഈ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്മീയതയെ വിറ്റു തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല ശ്രീകൃഷ്ണൻ ശ്രമിച്ചത്. നിർഭയത്വവും നിസ്വാർ‍ഥ പ്രേമവുമാണ് കൃഷ്ണൻ ഉപദേശിച്ചത്. എല്ലാ കാര്യത്തിലും സമത്വപൂർണമായ സന്തുലിതാവസ്ഥ പാലിക്കാനാണ് നിർദേശിച്ചത്. ഈ നിമിഷം അചഞ്ചലനായി പെരുമാറാനാണ് അദ്ദേഹം പറഞ്ഞത്. ഓരോ കൃഷ്ണാഷ്ടമിയും എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ പുതിയൊരു തപസ്യയുടെ തുടക്കമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

കീഴ്ശാന്തിമാരില്‍ കര്‍ശന നീരീക്ഷണം; പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും; ഇനി എല്ലാം വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍; പിഎസ് പ്രശാന്ത്

SCROLL FOR NEXT