Kerala

ആദിവാസി കുടുംബത്തിന്റെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം ചാക്കില്‍ക്കെട്ടി തള്ളി; വെള്ളംകുടി മുട്ടിച്ച് സാമൂഹ്യ വിരുദ്ധര്‍

മനുഷ്യവിസര്‍ജ്യം ചാക്കില്‍ കെട്ടി ആദിവാസി കുടുംബത്തിന്റെ കിണറ്റില്‍ തള്ളിയതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മനുഷ്യവിസര്‍ജ്യം ചാക്കില്‍ കെട്ടി ആദിവാസി കുടുംബത്തിന്റെ കിണറ്റില്‍ തള്ളിയതായി പരാതി. ചെന്നിനായ്ക്കന്‍ കുടി പാലയ്ക്കല്‍ മിനിയുടെ കിണറ്റിലാണ് സാമൂഹ്യ വിരുദ്ധര്‍ മനുഷ്യവിസര്‍ജ്യം തള്ളിയത്. ഉപ്പുതറ പൊലീസ് കേസെടുത്തു.

കഴിഞ്ഞദിവസമാണ് കിണറ്റില്‍ മനുഷ്യവിസര്‍ജ്യം കലര്‍ന്നതായി ശ്രദ്ധയില്‍പെട്ടത്. വീട്ടില്‍ നിന്നും 70 മീറ്റര്‍ അകലെയുള്ള കിണറില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ചാണ് വീട്ടില്‍ വെള്ളം എത്തിക്കുന്നത്. അയല്‍  വീട്ടുകാര്‍  വെള്ളിയാഴ്ച രാവിലെ ഉപയോഗിക്കാനെടുത്ത വെള്ളത്തിന് ദുര്‍ഗന്ധം  അനുഭവപ്പെട്ടു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കിണര്‍ പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മനുഷ്യവിസര്‍ജ്യം കാണപ്പെട്ടത്.

പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ വെള്ളം  ഉപയോഗിക്കുന്ന കിണറാണിത്. വീട്ടുകാരുടെ പരാതിയില്‍ ഉപ്പുതറ പൊലീസ് കേസെടുത്തു. ബാക്റ്റീരിയയോ, വിഷാംശമോ ഉണ്ടോ എന്നറിയാന്‍ വെള്ളയാംകുടിയിലെ  ലബോര്‍ട്ടറിയില്‍ വെള്ളത്തിന്റെ സാംബിള്‍ എത്തിച്ചെങ്കിലും  ഫീസടക്കാന്‍ മാര്‍ഗം ഇല്ലാത്തതിനാല്‍ പരിശോധന നടന്നില്ല. മനുഷ്യത്വരഹിതമായ പ്രവര്‍ത്തി നടത്തിയരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാണ് മിനിയുടെ ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT