Kerala

ആനവണ്ടിയിൽ ആറ് മണിക്കൂർ ഉല്ലാസ യാത്ര; തോന്നുന്നിടത്തു നിര്‍ത്തും ഫോട്ടോയെടുക്കും പാട്ടുപാടും (വീഡിയോ)

മൺസൂൺ മീറ്റെന്ന പേരിൽ സംഘടിപ്പിച്ച വിനോദ യാത്രയ്ക്ക് ഇത്തവണ അവർ തിരഞ്ഞെടുത്തത് കുട്ടനാടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നാടെങ്ങുമുള്ള കെഎസ്ആർടിസിയുടെ ഇഷ്ടക്കാർ ബസുകള്‍ വാടകയ്ക്കെടുത്ത് കറങ്ങാനിറങ്ങി. മൺസൂൺ മീറ്റെന്ന പേരിൽ സംഘടിപ്പിച്ച വിനോദ യാത്രയ്ക്ക് ഇത്തവണ അവർ തിരഞ്ഞെടുത്തത് കുട്ടനാടായിരുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ആന വണ്ടിയെ നെഞ്ചേറ്റിയവരാണ് യാത്രയ്ക്കെത്തിയത്. ഇത് എട്ടാം തവണയാണ്  കെഎസ്ആര്‍ടിസിയെ ഇഷ്ടപ്പെടുന്നവരെല്ലാം ചേര്‍ന്ന് ഒന്നിച്ച് വിനോദയാത്ര നടത്തുന്നത്.

ആലപ്പുഴ ഡിപ്പോയില്‍നിന്ന് മൂന്ന് ബസും പിടിച്ച് ഒരു ഓർഡിനറി യാത്രയ്ക്ക് ഇറങ്ങിയത് 154 പേര്‍. തോന്നുന്നിടത്തു നിര്‍ത്തും ഫോട്ടോയെടുക്കും പാട്ടുപാടും. തോന്നുമ്പോള്‍ യാത്ര തുടരും.

ബം​ഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുവരെ സവാരിക്ക് ആളെത്തി. ആറു മണിക്കൂര്‍ നേരത്തേക്ക് വാടകയ്ക്ക് വണ്ടിയെടുത്തതിനാല്‍ കണ്ടക്ടര്‍ ഹാപ്പി. ടിക്കറ്റ് മുറിക്കണ്ട. യാത്രക്കാരും സന്തുഷ്ടർ. പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കാന്‍ ഇത്തരം യാത്രകള്‍ ഉപകരിക്കുമെന്നാണ് ആനവണ്ടി പ്രേമികൾ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിക്ക് കനത്ത തിരിച്ചടി; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

ഹോര്‍മുസ് ശാന്തം, കപ്പലുകള്‍ 'നീങ്ങിത്തുടങ്ങി'; എണ്ണവില നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍, ഇന്ധനവില കുറയ്ക്കുമോ?

'വീണു പോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തില്‍'; അമ്മയിലെ മോഹന്‍ലാലിന്റെ പ്രസംഗം വെളിപ്പെടുത്തി വികെ ശ്രീരാമന്‍

മഞ്ഞക്കൊന്നയെ പിഴുതെറിഞ്ഞ് മുത്തങ്ങ; 80 ഹെക്ടർ വനഭൂമി വീണ്ടെടുത്തു

എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം