Kerala

ആയുധവുമായി ബിജെപി ബൂത്ത് പ്രസി‍ഡന്റ് പിടിയിൽ 

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​വ​ത്​​ക​രി​ച്ച ഫ്ല​യി​ങ്​ സ്ക്വാഡിന്റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ആ​യു​ധ​വു​മാ​യി ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി​ടി​യി​ൽ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​വ​ത്​​ക​രി​ച്ച ഫ്ല​യി​ങ്​ സ്ക്വാഡിന്റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ആ​യു​ധ​വു​മാ​യി ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി​ടി​യി​ൽ. ഇരിങ്ങാലക്കുട എ​ട​തി​രി​ഞ്ഞി മു​ള​ങ്ങി​ല്‍ സു​രേ​ഷാ​ണ്​ (56) പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ എ​ട​തി​രി​ഞ്ഞി വി​ല്ലേ​ജ് ഓ​ഫി​സ് പ​രി​സ​ര​ത്താ​ണ്​ സം​ഭ​വം.

ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​​ല്‍ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളോ​ടൊ​പ്പ​മാ​ണ്​ ക​ത്തി സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഫ്ല​യി​ങ്​ സ്‌​ക്വാ​ഡ് എ​ക്‌​സി. മ​ജി​സ്‌​ട്രേ​റ്റ് എം എ​ച്ച് ഷാജി​യുടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ പ​രി​ശോ​ധ​ന.

സ്വ​യം ര​ക്ഷ​ക്കു വേ​ണ്ടി​യാ​ണ് ആ​യു​ധം കൊ​ണ്ടു​ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി പ​റ​ഞ്ഞ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. പ്ര​തി​യെ കാ​ട്ടൂ​ര്‍ പൊ​ലീ​സി​ന് കൈ​മാ​റി. ഇ​യാ​ള്‍ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് കാ​ട്ടൂ​ര്‍ എസ്ഐ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

'ഉള്ളിലെ തീയും സ്ഥിരോത്സാഹവുമാണ് ഇവിടെ എത്തിച്ചത്'; അച്ഛന് ആശംസകളുമായി അഹാന

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

SCROLL FOR NEXT