ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭയില്‍ മാങ്കലം മര്‍ത്തോമ്മ പള്ളിക്ക് സമീപത്തെ വിട്ടിലെ ഒരു കുടുംബത്തിലെ മൂന്ന്‌പേരെ മരിച്ച നിലയില്‍ കണ്ടെത്തി.രക്ഷാ പ്രവര്‍ത്തകര്‍ എത്താന്‍ വൈകിയതും മരണത്തിനിടയാക്കി. അച്ഛന്‍,അമ്മ,മകന്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം കുറ്റിക്കാട്ടുപിടിക്കു സമീപമുള്ള വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ പ്രദേശത്ത് വെള്ളം കയറിയിരുന്നു.
മൃതദേഹം പിന്നീട് നാവികര്‍ ബോട്ടിലൂടെ കരക്കെത്തിച്ചു. കൂടാതെ, കോലഞ്ചേരിയിലും രണ്ടു പേരെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സമാനമായ രീതിയില്‍ രക്ഷപ്പെടാനാവാതെ നിരവധി പേര്‍ മരണപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക ഇതോടെ വ്യാപകമായിട്ടുണ്ട്. നിരവധി പേരെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല. അനവധി വളര്‍ത്തു മൃഗങ്ങളും മരണപ്പെട്ടിട്ടുണ്ട്. വലിയ തോതില്‍ പകര്‍ച്ചാവ്യാധി പടരുമോ എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.
ദ്രുതഗതിയിലാണ് പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളില്‍ പുരോഗമിക്കുന്നത്. അതേ സമയം കൂടുതല്‍ കേന്ദ്രസേനയും ഹെലികോപ്റ്ററുകളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates