Kerala

ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധയില്ല

ചെന്നൈയിലെ റീജിണല്‍ ലാബില്‍ നടത്തിയ രക്തപരിശോധനയിലാണ് കുട്ടിക്ക് എച്ചഐവി ബാധയില്ലെന്ന് കണ്ടെത്തിയത് - ഡല്‍ഹി നാഷണല്‍ ലാബിലെ പരിശോധനാഫലം കൂടി വന്നാലെ അന്തിമതീരുമാനം പുറത്തുവീടാനാകൂ എന്ന് ആര്‍സിസി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തല്‍. ചെന്നൈയിലെ റീജിണല്‍ ലാബില്‍ നടത്തിയ രക്തപരിശോധനയിലാണ് കുട്ടിക്ക് എച്ചഐവി ബാധയില്ലെന്ന് കണ്ടെത്തിയത്.

ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ നിന്നുള്ള പരിശോധനാഫലം കൂടി വരാനുണ്ടെന്നും ഇതിനുശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവിടാന്‍ കഴിയൂ എന്നും ആര്‍സിസി അറിയിച്ചു. 

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു രക്താര്‍ബുദത്തെ തുടര്‍ന്ന് കുട്ടി ആര്‍സിസിയില്‍ ചികിത്സതേടിയെത്തിയത്. ചികിത്സയുടെ ഭാഗമായി റേഡിയേഷന്‍ തൊറാപ്പി നടത്തിയതിന്റെ ഭാഗമായി രക്തത്തിന്റെ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ആര്‍സിസിയില്‍ നിന്ന് ബ്ലഡ് സ്വീകരിച്ചിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്ന സംശയമുണ്ടായത്. 

സംഭവത്തില്‍ ആര്‍സിസിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ആര്‍സിസിക്ക് സാങ്കേതിക പിഴവ് ഉണ്ടായിട്ടില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് രക്തം നല്‍കിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു