Kerala

ആറ് മാസം പഴക്കമുള്ള മീൻ കടത്തി; തിരുവനന്തപുരത്ത് മൂന്ന് പേർ പിടിയിൽ

ആറ് മാസം പഴക്കമുള്ള മീൻ കടത്തി; തിരുവനന്തപുരത്ത് മൂന്ന് പേർ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ആറ് മാസം പഴക്കമുള്ള മീന്‍ കടത്തിയ മൂന്ന് പേരെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി തിരുവനന്തപുരം വെമ്പായത്ത് വച്ചാണ് മത്സ്യം കടത്തിയ കണ്ടെയ്നർ ലോറി പിടികൂടിയത്. ഗുജറാത്തില്‍ നിന്നാണ് മത്സ്യം കൊണ്ടു വന്നതെന്ന് വാഹനത്തിലുള്ളവര്‍ പറഞ്ഞു. 

ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഈ ലോറി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് പൊലീസിനെ വിവരം അറിയിച്ചു.

പോലീസും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ പ്രാഥമിക പരിശോധനയില്‍ മത്സ്യം പഴകിയതാണെന്നും ഉപയോഗിക്കാനാകില്ലെന്നും ബോധ്യമായി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ മത്സ്യത്തിന് ആറ് മാസം പഴക്കമുണ്ടെന്ന് കണ്ടെത്തി. ഭൂരിഭാഗവും പുഴുവരിച്ച നിലയിലായിരുന്നു. ഇതോടെ കണ്ടെയ്‌നര്‍ ലോറി പിടിച്ചെടുത്ത് മത്സ്യം കുഴിച്ചുമൂടി. 

ലോറിയില്‍ മൂന്ന് പേരില്‍ രണ്ട് പേര്‍ ഗുജറാത്ത് സ്വദേശികളും ഒരാള്‍ കര്‍ണാടക സ്വദേശിയുമാണ്. ലോക്ക്ഡൗണിനിടയില്‍ ലോറി എങ്ങനെ ഗുജറാത്തില്‍ നിന്ന് എത്തി എന്നത് വ്യക്തമല്ല. മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

'അന്ന് ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘം നോമിനേഷന്‍ പിന്‍വലിച്ചു, എ കെ ജിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പരസ്യസഖ്യമുണ്ടാക്കി'

കൂടുതല്‍ നേതാക്കള്‍ കൊല്ലപ്പെട്ടാല്‍...; ഗൂഗിള്‍, ആപ്പിള്‍, മെറ്റ, ടെസ്ല ഉള്‍പ്പടെയുള്ള കമ്പനികളെ തകര്‍ക്കും, ഇറാന്‍ മുന്നറിയിപ്പ്

ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ആശ്വാസ ജയം; കൊച്ചിയില്‍ ഹോങ്കോങ്ങിനെ പൂട്ടി ഇന്ത്യ

'സതീശനെ വെല്ലുവിളിക്കരുത്, മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് 'ഋതിക് റോഷൻ' എന്ന് എഴുതിക്കും'

SCROLL FOR NEXT