Kerala

ആലപ്പാട് സമരം നൂറാം ദിവസത്തില്‍; സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി

കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ളവ വിശദമായി പഠിച്ചിട്ടാവും സമിതി റിപ്പോര്‍ട്ട് നല്‍കും

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആലപ്പാട് നടക്കുന്ന സമരം ഇന്ന് നൂറ് ദിവസത്തിലേക്ക്. ഖനനം സംബന്ധിച്ച്  സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ളവ വിശദമായി പഠിച്ചിട്ടാവും സമിതി റിപ്പോര്‍ട്ട് നല്‍കും.

വര്‍ഷകാലത്തും വേനല്‍കാലത്തും  ഖനനമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളിലെ മാറ്റം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള വിശദമായപഠന റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ തീരുമാനം. സെസ്സിലെ  ശസ്ത്രജ്ഞനായ ടി.എന്‍.പ്രകാശിന്റെ  നേതൃത്വത്തിലുള്ള സംഘം ഇതേക്കുറിച്ചുള്ള വിവരശേഖരണം തുടങ്ങി. കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടക്ക് ഖനനം മേഖലയിലെ ഉണ്ടായ മാറ്റങ്ങളും പഠനസമിതി പരിശോധിക്കും. ഇതിന് മുന്‍പ്  വിവിധ സമിതികളുടെ പഠന റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച് ആയിരിക്കും അന്തിമ റിപ്പോര്‍ട്ട് നല്‍കുക. രണ്ടാഴ്ചക്കുള്ളില്‍ സംഘം ആലപ്പാട് എത്തും.

പഠനസംഘത്തില്‍ സമരസമിതിയില്‍ ഉള്ള ഒരംഗത്തെ കൂടി  ഉള്‍പ്പെടുത്തണമെന്ന് സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സമരത്തിന്റെ നൂറാം ദിവസമായ ഇന്ന് ചെറിയഴിക്കല്‍ സ്വദേശികളായ നൂറ് പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. രാവിലെ എട്ട് മുതല്‍ നിരാഹാര സമരം തുടങ്ങും അതിന് ശേഷം  പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കുന് പ്രതിഷേധ യോഗവും സംഘടിപ്പിച്ചിടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

SCROLL FOR NEXT