Kerala

ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു

മുഹമ്മ സ്വദേശി അമല്‍, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ്  കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു. പൊന്നാട് അമ്പലക്കടവില്‍ കിണറ്റിനകത്ത് ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. മുഹമ്മ സ്വദേശി അമല്‍, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ മൂന്നു പേര്‍ക്ക് പരിക്കേറ്റു. 

അമ്പലക്കടവില്‍ ഹമീദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പൊന്നാടന്‍ ലൈം ഇന്‍ഡസ്ട്രിയുടെ വളപ്പിലെ കിണറ്റിലാണ് അപകടമുണ്ടായത്. കിണര്‍ വൃത്തിയാക്കി, കുഴല്‍ക്കിണറിനുള്ള പൈപ്പ് താഴ്ത്തിയ ഉടനെ വെള്ളം പുറത്തേക്കു വരികയായിരുന്നു. ഒപ്പം ദുര്‍ഗന്ധം നിറഞ്ഞ വാതകവും പുറത്തേക്കു വന്നു. 

ഇതേത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് രണ്ടുപേരും മരിച്ചത്. ഇവരെ രക്ഷിക്കാന്‍ കിണറ്റിലേക്കിറങ്ങിയ രണ്ടു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT