Kerala

'ഇതൊക്കെ വലിയ പ്രശ്‌നമാണോ?' ആളുകള്‍ പട്ടിണി കിടക്കുമ്പോഴാണ് ശബരിമലയ്ക്ക് വേണ്ടി സമയം കളയുന്നത്: കെമാല്‍പാഷ

തൂലിക പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ വേണ്ടത് സ്വയാര്‍ജിത നിയന്ത്രണമാണെന്നും ഇതുമായി ബന്ധപ്പെട്ടു കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് എന്തു പ്രസക്തിയാണ് ഉള്ളതെന്ന് മനസിലാകുന്നില്ലെന്നും ജസ്റ്റിസ് ബി കെമാല്‍പാഷ. തൂലിക പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഏറെക്കാലമായി തുടര്‍ന്നുവരുന്ന ആചാരം കോടതിയുടെ മുന്നില്‍ വരേണ്ട വിഷയമായിരുന്നില്ല. അയ്യപ്പഭക്തര്‍ പ്രത്യേക വിഭാഗം ആണെന്ന വാദമാണ് ഇത്തരമൊരു വിധിയിലേക്കു നയിച്ചത്. ഇങ്ങനെ ഒരു വാദം ഉന്നയിച്ചതിലൂടെ കോടതിക്കു നിയമം മാത്രം നോക്കേണ്ടി വന്നു. ഇത്തരമൊരു ഹര്‍ജിക്കായി ജുഡിഷ്യറിയുടെ വിലപ്പെട്ട സമയം കളയേണ്ടിയിരുന്നില്ല. ഇതൊന്നും കോടതിക്കു വിടേണ്ട വിഷയമല്ല എന്നുമാണ് അദ്ദേഹം പറയുന്നത്.

'ശബരിമലയില്‍ ഇനി സ്ത്രീകളെ മേല്‍ശാന്തിയാക്കണം എന്ന ആവശ്യം ഉയര്‍ന്നേക്കാം. കോടതിക്കു മുന്നില്‍ ഒരു വിഷയം വന്നാല്‍ തീര്‍പ്പാക്കാതെ വേറെ മാര്‍ഗമില്ല'- കെമാല്‍പാഷ പറഞ്ഞു. ഇതൊരു സാമൂഹ്യവിഷയമായി കണക്കാക്കാതെ സ്വയം നിയന്ത്രണം പാലിക്കുകയായിരുന്നു വേണ്ടത്. സ്ത്രീ സുരക്ഷയ്ക്കായി വനഭൂമി വിട്ടു നല്‍കണമെന്ന ആവശ്യം പ്രായോഗികമല്ല. 

'പട്ടിണി കിടക്കുന്നവര്‍, ഭവന രഹിതര്‍, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍, പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭിക്കാത്തവര്‍ തുടങ്ങിയവയൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ട സമയത്തു ശബരിമലയും സ്വവര്‍ഗബന്ധവും വിവാഹേതര ബന്ധവും ഒക്കെ ചര്‍ച്ച ചെയ്തു സമയം കളയുകയാണ്. ഇതൊക്കെ വലിയ സാമൂഹ്യ പ്രശ്‌നങ്ങളായി കണ്ടു ജുഡിഷ്യറിയുടെ വിലയേറിയ സമയം കളയരുത്'- അദ്ദേഹം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തന്ത്രപ്രധാനമണ്ഡലങ്ങളില്‍ നാലാമതും സര്‍വെ; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

ഓസീസിനെ വീഴ്ത്തി കുതിപ്പ്; ഇംഗ്ലണ്ട് അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍

അതിജീവിതയെ വിവാഹം ചെയ്തു, ജീവിതം സന്തോഷകരം; യുവാവിനെതിരായ പോക്‌സോ കേസ് റദ്ദാക്കി

വിജയക്കുതിപ്പ് തുടരാന്‍ കൗമാരപ്പട; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ന് ഇന്ത്യ അഫ്ഗാന്‍ സെമി

ലോകകപ്പ് സന്നാഹം: ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും

SCROLL FOR NEXT