Kerala

ഇതൊന്നും വലിയ തോല്‍വിയല്ല; അരശതമാനം വോട്ട് പോലും കുറഞ്ഞിട്ടില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള

അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തെ വലിയ പരാജയമായി വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തെ വലിയ പരാജയമായി വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. തെരഞ്ഞടുപ്പ് ഫലം വിലയിരുത്തുന്നതിനായി നാളെ ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച വിലയിരുത്തലുകള്‍ ഉണ്ടാകുമെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. 98ല്‍ വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ 
രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍, ഡല്‍ഹിയില്‍ എല്ലായിടത്തും പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. എന്നാല്‍ അതിന് പിന്നാലെ നടന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്കാണ് മുന്‍തൂക്കം ലഭിച്ചത്. ഇത് തന്നെയാണ് വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പിലും സംഭവിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് ലഭിച്ച വോട്ടില്‍ അരശതമാനത്തിന്റെ കുറവ് പോലും ഉണ്ടായിട്ടില്ല. തെരഞ്ഞടുപ്പ് ഫലം വന്ന സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപിക്ക് ഗുണകരമല്ലാത്ത ഒരു സ്ഥിതിയും സംജാതമായിട്ടില്ല. ബിജെപിയില്‍ ചേരുന്നവര്‍ 23ാം തിയ്യതി പാര്‍ട്ടിയില്‍ ചേരും. കേരളത്തിലെ അനുകൂലമായ അന്തരീക്ഷത്തില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകുകയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തുന്ന സമരം ശക്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥലവും സമയവും തീരുമാനിച്ചോളൂ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും'; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വിഡി സതീശൻ

വാട്‌സ്ആപ്പ്, ടെലിഗ്രാം ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ സിം-ബൈന്‍ഡിങ്; സമയപരിധി നീട്ടിയേക്കും

115 കോടി ബജറ്റിട്ട സിനിമ തീര്‍ന്നത് 170 കോടിയ്ക്ക്; എട്ട് നിലയില്‍ പൊട്ടി; മുരുഗദോസിനെതിരെ നിര്‍മാതാവ്!

നിങ്ങൾ ശ്വാസമെടുക്കുന്നത് ശരിയായ രീതിയിലാണോ? ദീർഘനേരമുള്ള ഇരിപ്പ് 'ആ താളം' തെറ്റിക്കും, ഉത്കണ്ഠാ സാധ്യത വർധിപ്പിക്കും

എണ്ണവില എങ്ങോട്ട്?; 115 ഡോളര്‍ കടന്ന് കുതിപ്പ്, കാരണമിത്

SCROLL FOR NEXT