ഫയല്‍ ചിത്രം 
Kerala

ഇനി അഭിഷേകത്തിനായി കാത്തുനില്‍ക്കേണ്ട; സമയം കഴിഞ്ഞും നെയ്യ് സ്വീകരിക്കാന്‍ സംവിധാനവുമായി ദേവസ്വം ബോര്‍ഡ്

 ഭക്തര്‍  ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നെയ്യ് സമയം കഴിഞ്ഞാലും അഭിഷേകത്തിന് ഏറ്റുവാങ്ങാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന്  ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ശബരിമല:  ഭക്തര്‍  ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നെയ്യ് സമയം കഴിഞ്ഞാലും അഭിഷേകത്തിന് ഏറ്റുവാങ്ങാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന്  ദേവസ്വം ബോര്‍ഡ് അറിയിച്ചു. രാവിലെ 3.15 മുതല്‍ ഉച്ചയ്ക്കു 11.30 വരെയാണ് അഭിഷേകം. അതിനു ശേഷം എത്തുന്ന അയ്യപ്പന്മാര്‍ക്ക് പിറ്റേദിവസം പുലര്‍ച്ചെ വരെ അഭിഷേകത്തിനു കാത്തുനില്‍ക്കണം. ഇതിനു സമയം ഇല്ലാത്തവര്‍ക്കായി വടക്കേ നടയില്‍ പ്രത്യേക  കൗണ്ടര്‍ തുറന്നിട്ടുണ്ട്. പുതിയ ക്യൂ സംവിധാനവും ഏര്‍പ്പെടുത്തി.

നെയ് തേങ്ങാ പൊട്ടിച്ച് അതിലെ നെയ്യ് പാത്രത്തില്‍ സംഭരിച്ച് മുദ്രയുടെ എണ്ണം കണക്കാക്കി ടിക്കറ്റ് എടുത്ത് കൗണ്ടറില്‍ ഏല്‍പിക്കണം. 60 ശതമാനം നെയ്യും അഭിഷേകത്തിന് എടുക്കും.  ബാക്കി   തിരികെ നല്‍കും.  ഇങ്ങനെ സംഭരിക്കുന്ന നെയ്യ് പിറ്റേദിവസം അയ്യപ്പന് അഭിഷേകം ചെയ്യും.  ആടിയ ശിഷ്ടം നെയ്യ്  കിട്ടുന്ന കൗണ്ടറും തുറന്നിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

SCROLL FOR NEXT