Kerala

ഈ പ്രസ്താവനയില്‍ ഞാന്‍ ഒപ്പിട്ടിട്ടില്ല; അത് എന്റെ നിലപാടല്ല; സംഘ്പരിവാര്‍ പ്രചാരണം തുറന്ന് കാട്ടി വി ആര്‍ സുധീഷ്

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവ്‌  കെ.സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് വിആര്‍ സുധീഷ്

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി എഴുത്തുകാരനും കോളെജ് അധ്യാപകനുമായ വി.ആര്‍ സുധീഷ്.ഇന്നലെ ബിജെപി കേന്ദ്രങ്ങള്‍ വഴി പുറത്തിറങ്ങിയ പ്രസ്താവനയിലാണ് വി.ആര്‍ സുധീഷും ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ അടക്കമുളളവരും ഒപ്പിട്ടെന്ന് വ്യക്തമാക്കിയിരുന്നത്. മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് സുധീഷ് താനിതില്‍ ഒപ്പിട്ടിരുന്നില്ലെന്ന് വ്യക്തമാക്കുന്നത്. വാര്‍ത്തയില്‍ പറയുന്നത് തന്റെ നിലപാടല്ലെന്നും ഇത് ദുരുദ്ദേശപരമാണെന്നും സുധീഷ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യ്ക്തമാക്കി

ശബരിമലയിലെ നിയന്ത്രണങ്ങള്‍ മൂലം സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള പ്രത്യേക സ്ഥിതി വിശേഷത്തിലും അയ്യപ്പ ഭക്തര്‍ക്കെതിരെ വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും സാംസ്‌കാരിക നായകരും ബുദ്ധിജീവികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ എത്രയും വേഗം വിട്ടയക്കണമെന്നും ആവശ്യപ്പെടുന്നു.

എം.ജി.എസ് നാരായണന്‍, ഡോ.കെ.എസ് രാധാകൃഷ്ണന്‍, പി.പരമേശ്വരന്‍, സുരേഷ് ഗോപി എംപി, എസ് രമേശന്‍ നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ഷാജി കൈലാസ്, ശത്രുഘ്‌നന്‍, വി.ആര്‍ സുധീഷ്, യു.കെ കുമാരന്‍ , തായാട്ട് ബാലന്‍, ആര്‍.കെ ദാമോദരന്‍, ശ്രീകുമാരി രാമചന്ദ്രന്‍, സജി നാരായണന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

31 സ്ഥാനാർഥികൾ റെഡി, മൂന്ന് എംഎൽഎമാർക്ക് സീറ്റ് ഇല്ല; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം

കെണിയാണ്, പണിയാകും!; അംഗീകൃത ലോണ്‍ ആപ്പുകളുടെ പട്ടിക അറിയാം, കേരള പൊലീസ് പറയുന്നത് ഇങ്ങനെ

കരുത്തുറ്റ 7200എംഎഎച്ച് ബാറ്ററി, 23,000 രൂപയില്‍ താഴെ വില; വിവോ ടി5എക്സ് ഫൈവ്ജി ലോഞ്ച് മാര്‍ച്ച് 17ന്

മൂന്ന് മാസം കൂടുമ്പോള്‍ 60,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ഷെയറിങ് താമസം, പുതിയ നിയന്ത്രണങ്ങളുമായി ദുബൈ;നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴയും പെർമിറ്റ് റദ്ദാക്കലും ഉൾപ്പെടയുള്ള കർശന നടപടികൾ

SCROLL FOR NEXT