Kerala

ഉമ്മന്‍ ചാണ്ടിയും കൂട്ടരും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം: എഐവൈഎഫ്  

സോളാര്‍ തട്ടിപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ  നേതൃത്വത്തില്‍  തന്നെ നടന്ന തട്ടിപ്പാണെന്ന് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സദാചാര വിരുദ്ധ രാഷ്ട്രീയത്തിന്റെ ശക്തികളെ കേരള സമൂഹം ബഹിഷ്‌ക്കരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ പറഞ്ഞു. 
സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഉമ്മന്‍ചാണ്ടി അടക്കമുളളവരുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടിരിക്കുകയാണ്. സോളാര്‍ തട്ടിപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ  നേതൃത്വത്തില്‍  തന്നെ നടന്ന തട്ടിപ്പാണെന്ന് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. ധാര്‍മ്മികതയും സദാചാര ബോധവും കൈമുതലായുളള ആര്‍ക്കും യുഡിഎഫിനെ  ഇനി അംഗീകരിക്കാന്‍ സാധ്യമല്ല.  പൊതുസമൂഹത്തിന് നേരെ ഇപ്പോഴും യുഡിഎഫ് നേതാക്കള്‍ നടത്തുന്ന വെല്ലുവിളി പരിഹാസ്യമാണ്.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം. ജനപ്രതിനിധികളുടെയും പൊതു പ്രവര്‍ത്തകരുടെയും കുപ്പായമിട്ട് ഇനി കേരള സമൂഹത്തിന് മുന്നില്‍ നില്‍ക്കാന്‍ ഇക്കൂട്ടര്‍ക്ക് യോഗ്യതയില്ല. 

നേതാക്കന്‍മാരുടെ ചെയ്തികള്‍ പൊതുസമൂഹത്തോട് ഏറ്റുപറഞ്ഞ് മാപ്പു ചോദിക്കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറാകണം. ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും സഹായിക്കാന്‍ ഇനിയും ശ്രമിക്കുന്നത് യുഡിഎഫിനെ പൊതുസമൂഹത്തിന് മുന്നില്‍ കൂടുതല്‍ പരിഹാസ്യമാക്കും.

രാഷ്ട്രീയ സദാചാരത്തിനും ധാര്‍മ്മികതയ്ക്കും വേണ്ടിയുളള ശക്തമായ ഇടപെടല്‍ പൊതുസമൂഹത്തില്‍ ഉണ്ടാകേണ്ട കാലമിതാണെന്നും എഐവൈഎഫ് നേതാക്കള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

SCROLL FOR NEXT