Kerala

ഉസ്മാനു മര്‍ദ്ദനം: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സിദ്ധാര്‍ത്ഥിന്റെ മൊഴി നിര്‍ണായകം

പ്രധാന സാക്ഷിയാക്കാന്‍ ഉദ്ദേശിക്കുന്ന പീഡനക്കേസ് പ്രതി സിദ്ധാര്‍ത്ഥിന്റെയും മര്‍ദ്ദനമേറ്റ ഉസ്മാന്റെയും മൊഴി കോടതിയുടെ അനുമതിയോടെ രേഖപ്പെടുത്തിയ ശേഷമേ പ്രതികളായ പൊലിസുകാരുടെ മൊഴിയെടുക്കു 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:കൊച്ചി: ഉസ്മാനെ മര്‍ദ്ദിച്ച കേസില്‍ പ്രധാന സാക്ഷിയാക്കാന്‍ ഉദ്ദേശിക്കുന്ന പോക്‌സോ കേസ് പ്രതി സിദ്ധാര്‍ത്ഥിന്റെ മൊഴി നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ടുകള്‍.പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സിദ്ധാര്‍ത്ഥിനെ കസ്റ്റഡിയിലെടുത്തു കാറില്‍ സ്റ്റേഷനിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് കാര്‍ ബൈക്കില്‍ തട്ടി പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഈ സാഹചര്യത്തിലാണ് സിദ്ധാര്‍്ത്ഥ് കേസില്‍ പ്രധാന സാക്ഷിയാകുന്നതും മൊഴി നിര്‍ണായകമാകുന്നതും.  പൊലീസുകാര്‍ ഉപയോഗിച്ച സ്വകാര്യ കാര്‍ ഹാജരാക്കാന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെഎസ് ഉദയഭാനു നോട്ടീസ് നല്‍കി. എടത്തല എസ്‌ഐ ജി ആരുണ്‍ കുമാറിന്റെതാണ് കാര്‍.

ഉസമാനെ മര്‍ദ്ദിച്ച കേസില്‍ എഎസ്‌ഐ പുഷ്പരാജ്, സീനിയര്‍ സിപിഒ ടിഎ അബ്ദുള്‍ ജലീല്‍,ഡ്രൈവര്‍ അഫ്‌സല്‍ എന്നിവരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പ്രധാന സാക്ഷിയാക്കാന്‍ ഉദ്ദേശിക്കുന്ന പീഡനക്കേസ് പ്രതി സിദ്ധാര്‍ത്ഥിന്റെയും മര്‍ദ്ദനമേറ്റ ഉസ്മാന്റെയും മൊഴി കോടതിയുടെ അനുമതിയോടെ രേഖപ്പെടുത്തിയ ശേഷമേ പ്രതികളായ പൊലിസുകാരുടെ മൊഴിയെടുക്കു.

ഉസ്്മാനെ മര്‍ദ്ദിച്ച സംഘം സഞ്ചരിച്ച കാറില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന എഎസ്‌ഐ ഇന്ദുചൂഡന്‍ ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഉസ്മാന്‍ അന്ന് കാറിലുണ്ടായിരുന്നില്ലെന്നും അതേസമയം സ്‌റ്റേഷനില്‍ എത്തിയിരുന്നുവെന്നുമാണ് പൊലീസുകാര്‍ പറയുന്നത്. മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവത്തിലാണ് ഇന്ദുചൂഡനെ സസ്‌പെന്റ് ചെയ്തത്. ആ പ്രതിയെ പിടികൂടിയെന്നറിഞ്ഞാണ് ഇന്ദുചൂഡന്‍ സ്റ്റേഷനില്‍ വന്നതെന്നും പറയുന്നു. ഇക്കാര്യത്തിലും പോക്‌സോ കേസ് പ്രതി  സിദ്ധാര്‍ത്ഥിന്റെ മൊഴി നിര്‍ണായകമാകും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം