ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസിലെ ഡയറക്‌ടർ ആയിരുന്ന മുൻ ഐ ആർ എസ് ഉദ്യോഗസ്ഥൻ എ ആർ ശങ്കരനാരായണൻ അന്തരിച്ചു. 95 വയസ്സായിരുന്നു. ന്യൂഡൽഹി അരബിന്ദോ മാർഗിലെ ആസാദ് അപ്പാർട്മെന്റ് ബി–5/72–ൽ വെച്ചായിരുന്നു അന്ത്യം.
കൂടുതല്‍ വായിക്കുക: സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നു; കേരളത്തിൽ
തൃശൂർ പെരങ്ങോട്ടുകര അന്തിക്കാട്ട് കുടുംബാംഗമാണ്. ഡൽഹിയിൽ മകൾ ഡോ എ എസ് ലതയ്ക്കൊപ്പമായിരുന്നു ശങ്കരനാരായണന്റെ താമസം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ, പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റിൽ ഡയറക്ടർ ആയിരുന്ന അദ്ദേഹം, കുറച്ചുകാലം കേരള ഹൗസിൽ പ്രത്യേക പ്രതിനിധിയും ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ ഓഫീസിൽ നിർണായക സ്വാധീനമുള്ള മലയാളി എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയം ഡപ്യൂട്ടി സെക്രട്ടറി, വ്യവസായ വികസന ഡയറക്ടർ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ, കേരളത്തിൽ വ്യവസായ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ, കേരള സ്റ്റീൽ ഇൻഡസ്ട്രീസ് ചെയർമാൻ, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപറേഷൻ ചെയർമാൻ, ബാങ്കിങ് സർവീസ് റിക്രൂട്മെന്റ് ബോർഡ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates