Kerala

'എങ്ങനെയാണ് ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാൻ തോന്നിയത്? ദൈവത്തിന്റെ സ്വന്തം നാടിനെ മലിനമാക്കരുത്'; (വീഡിയോ)

ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാഴ്ച കാണാനെത്തിയ ഒരു വിദേശിയുടെ ചോദ്യം കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: പ്ലസ്റ്റിക്കടക്കമുള്ള മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ആഘാതത്തിന്റെ അനന്തര ഫലങ്ങൾ നാം ഇപ്പോൾ ശരിക്കും അനുഭവിക്കുന്നുണ്ട്. അസന്തുലിതമായ കാലാവസ്ഥയടക്കം ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ഇത്തരം വിഷയങ്ങൾ ബാധിക്കുന്ന കാഴ്ചയാണ് ലോകം മുഴുവൻ. ഒറ്റ ഉപയോ​ഗത്തിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റികിന്റെ നിരോനമടക്കമുള്ളവ വെറും പ്രഖ്യാപനങ്ങൾ മാത്രമാകുന്നു.

ഇപ്പോഴിതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാഴ്ച കാണാനെത്തിയ ഒരു വിദേശിയുടെ ചോദ്യം കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിക്കുകയാണ്. പ്രകൃതി സൗന്ദര്യം ആസ്വ​ദിക്കാനായി വയനാട്ടിലെത്തിയ നിക്കോളായ് എന്ന അമേരിക്കക്കാരന്റെ വീഡിയോ സാമൂ​ഹിക മാധ്യമങ്ങളിൽ വൈറലായി. പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ അവസ്ഥ കണ്ടാണ് യൂട്യൂബ് വ്ലോഗറായ നിക്കോളായ് വീഡിയോയുമായി രം​ഗത്തെത്തിയത്.

നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാൻ തോന്നിയതെന്ന് അദ്ദേഹം ചോദിക്കുന്നു. ഈ സ്വർഗത്തിൽ സൂര്യാസ്തമനം കാണാൻ എത്തുവരുടെ മനസ് മടുപ്പിക്കുന്ന കാഴ്ചയാണിത്. അമേരിക്കൻ സ്വദേശിയായ നിക്കോളായിയെ വയനാട്ടിലെ വ്യൂപോയിന്റിൽ നിന്നുള്ള മാലിന്യക്കാഴ്ചകളാണ് അസ്വസ്ഥനാക്കിയത്.

ഇത്രയും സൗന്ദര്യമുള്ള പ്രദേശത്തേക്ക് പ്ലാസ്റ്റിക്ക് കുപ്പികൾ വലിച്ചെറിയാനും മാലിന്യം കത്തിക്കാനും എങ്ങനെ തോന്നുന്നുവെന്ന് നിക്കോളായ് ചോദിക്കുന്നു. വിനോദസഞ്ചാരികളും മൃഗങ്ങളും ഒരുപോലെ എത്തുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് ഇത്തരമൊരു പ്രവൃത്തി പാടില്ലായിരുന്നുവെന്നും ദൈവത്തിന്റെ സ്വന്തം നാടിനെ മലിനമാക്കരുതെന്നും നിക്കോളായ് പറയുന്നു. ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. കുറമ്പാലക്കോട്ടയിലെയും വയനാട് ചുരം വ്യൂപോയിന്റിലെയും മാലിന്യങ്ങൾ വിനോദസഞ്ചാര മേഖലയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT