Kerala

എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു

എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി(54) അന്തരിച്ചു. എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 

ഏറെ നാളായി കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍സ് പള്ളിയില്‍ നടക്കും. പരേതരായ കുറന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റേയും മേരി ചാക്കോയുടേയും മകളാണ്. 

കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ, ടിവി പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആയ റിയാന്‍ സ്റ്റുഡിയോയുടെ എംഡിയായിരുന്നു. തെരുവ് നായ്ക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച അനിത കാര്‍ഷിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്നും പാസായ അനിതാ തച്ചങ്കരി പിയാനോ വിദഗ്ധയുമായിരുന്നു. മേഘ, കാവ്യ എന്നിവരാണ് മക്കള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT