Kerala

എന്നെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരെ അടിക്കാന്‍ വീട്ടില്‍ ചെരുപ്പ് വച്ചിട്ടുണ്ട്: നമ്പി നാരായണന്‍ 

ചാരക്കേസുമായി ബന്ധപ്പെട്ട് തന്നെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച പൊലീസ്, ഐ.ബി ഉദ്യോഗസ്ഥരെ അടിക്കാന്‍ ഒരു ജോടി ചെരുപ്പെടുത്ത് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന്നമ്പി നാരായണന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് തന്നെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച പൊലീസ്, ഐ.ബി ഉദ്യോഗസ്ഥരെ അടിക്കാന്‍ ഒരു ജോടി ചെരുപ്പെടുത്ത് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് പിടിയുമ്പോള്‍ ഇതെല്ലാം ഒരു തെറ്റും ചെയ്യാത്ത മനുഷ്യന്റെ മേലാണ് ചെയ്യുന്നതെന്ന് കരഞ്ഞുപറഞ്ഞു. അന്ന് ഐ.ബിക്കാര്‍ പറഞ്ഞത് തെറ്റൊന്നും ചെയ്തിട്ടില്ലെന്നറിഞ്ഞാല്‍ അന്ന് ഞങ്ങള്‍ വീട്ടില്‍ വരാം, ചെരുപ്പെടുത്ത് മുഖത്തടിച്ചോളു എന്നാണ്. ഇപ്പോള്‍ കുറ്റവിമുക്തനായിട്ട് ഒരു ഐ.ബിക്കാരും എത്തിയില്ലെന്ന് പരിഹാസരൂപേണ നമ്പി നാരായണന്‍ പറഞ്ഞു. ജില്ല പത്രപ്രവര്‍ത്തക യൂണിയന്‍ കേസരിയില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവര്‍ വന്നാല്‍ അടിക്കാന്‍ ചെരുപ്പ് വച്ചിട്ടുണ്ട്. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് അന്നും ഇന്നും പൊലീസിനും ഐ.ബിക്കുമെല്ലാം അറിയാം. അതുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന സിബിമാത്യൂസ് തന്നെ കാണണമെന്ന് പലതവണ ആവശ്യപ്പെട്ടത്. അതിന് അവസരമൊരുക്കാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയെ നിര്‍ബന്ധിച്ചതും അതുകൊണ്ടാണ്. അല്ലാതെ, തന്നെ കണ്ട് സുഖമാണോയെന്ന് ചോദിക്കാന്‍ സിബിമാത്യൂസ് അത്രയ്ക്ക് കഷ്ടപ്പെടില്ലായിരുന്നല്ലോ?-നമ്പി നാരായണന്‍ ചോദിച്ചു.

ആദ്യം കുറ്റവാളിയാക്കേണ്ടയാളെ കണ്ടെത്തുക. അതുകഴിഞ്ഞ് കുറ്റമുണ്ടാക്കുക. പിന്നെ അതിനെല്ലാം കൃത്രിമമായി തെളിവുകളുണ്ടാക്കുക. ഇതാണ് സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള ടീം ചെയ്തത്. ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നുവെന്ന് ഇനിയെങ്കിലും ജനവും രാജ്യവും അറിയണം. ആധുനിക റോക്കറ്റ് സാങ്കേതിക വിദ്യയായ ക്രയോജനിക് ഇന്ത്യയ്ക്ക് നല്‍കാന്‍ റഷ്യ തയ്യാറായിരുന്നു. അതിനുള്ള കരാര്‍ ഒപ്പുവച്ചത് അന്ന് അതിന്റെ ഡയറക്ടറായിരുന്ന ഞാനാണ്. കരാര്‍ നടപ്പാക്കുന്നതിനെതിരെ അമേരിക്ക രംഗത്ത് വന്നു. അത് എങ്ങനെയും സംഘടിപ്പിക്കണമെന്ന് ഇന്ത്യാഗവണ്‍മെന്റും നിശ്ചയിച്ചു. അതിനുശേഷമാണ് സിബിമാത്യൂസിന്റെ നേതൃത്വത്തില്‍ എനിക്കെതിരെ ചാരക്കേസ് കെട്ടിച്ചമച്ചത്. അത് എന്തിനുവേണ്ടിയായിരുന്നുവെന്ന് തുറന്ന് പറയണം. അല്ലെങ്കില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി അത് കണ്ടെത്തുമെന്നാണ് പ്രതീക്ഷ നമ്പി നാരായണന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT