Kerala

എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ ഇങ്ങനെ; സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്

പത്തുമുതല്‍ പതിനാല് സീറ്റുകള്‍ വരെയാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞടുപ്പ് വിലയിരുത്തലുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പത്തുമുതല്‍ പതിനാല് സീറ്റുകള്‍ വരെയാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍. വയനാട്, പൊന്നാനി, മലപ്പുറം ഒഴികെയുള്ള പതിനേഴും എഴുതിത്തള്ളേണ്ടെന്നാണ് ഇടതുമുന്നണിയുടെ മറുപടി. 

രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ എംഐ ഷാനവാസ് നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടില്ലെന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍. മലപ്പുറത്തെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിലും കുറവുണ്ടായേക്കുമെന്നുമാണ് എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയുടെ വിലയിരുത്തല്‍.

ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എല്‍ഡിഎഫ് കരുതുന്നില്ല. അതേസമയം അവരുടെ വോട്ട് വിഹിതം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിനെക്കാള്‍ വര്‍ധിക്കുമെന്ന സാധ്യത തള്ളുന്നുമില്ല. നിയമസഭാ തെരഞ്ഞടുപ്പിലെ വോട്ട് വിഹിതം ബിജെപി നിലനിര്‍ത്തിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മലബാറില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വടകര, ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. ഒപ്പം തൃശൂരില്‍ സുരേഷ് ഗോപി പിടിക്കുന്ന വോട്ടുകള്‍ എല്‍ഡിഎഫിന് ഗുണകരമാകുമെന്നുമാണ് വിലയിരുത്തല്‍. ആലത്തൂര്‍.ചാലക്കുടി, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങളിലാണ് മധ്യകേരളത്തില്‍ സിപിഎം പ്രതീക്ഷിക്കുന്നത്. ആറ്റിങ്ങല്‍ വിജയം ആവര്‍ത്തിക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാൻ അത്രയും ആത്മാർഥമായി ആ​ഗ്രഹിച്ചിരുന്നു, വിഷമമുണ്ട്; രാഷ്ട്രീയപരമായ സമ്മർദം കാരണമായിരിക്കും അവർ സഹായിക്കാതിരുന്നത്'

സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

ഹീമോഗ്ലോബിൻ കുറവ്; അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ, വർഷം 16 ലക്ഷം രൂപ ശമ്പളം, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

'ഐപിഎല്‍ സൂപ്പര്‍, പിഎസ്എല്‍ വിരമിച്ചവരുടെ ലീഗ്; താരങ്ങള്‍ക്ക് മുന്നില്‍ പാക് ബോര്‍ഡ് ഓച്ഛാനിച്ച് നിൽക്കുന്നു'

SCROLL FOR NEXT