Kerala

എല്ലാ വിഷയത്തിനും ഡി പ്ലസ്; സ്വയം അഭിനന്ദിച്ചുകൊണ്ട് ഫ്‌ലക്‌സ് ഒരുക്കി വിദ്യാര്‍ത്ഥികള്‍

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും ഡി പ്ലസ് നേടിയ വിദ്യാര്‍ഥികളാണ് തങ്ങളുടെ ചിത്രം ഫ്‌ലക്‌സ് ആക്കിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പത്താംക്ലാസ്, പ്ലസ്ടു ഫലപ്രഖ്യാപന ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് . എ പ്ലസ് നേടിയവരെയും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയവരെയും അഭിനന്ദിച്ചുകൊണ്ട് പോസ്റ്റുകള്‍ സജീവമാണ്. അതൊടൊപ്പം ശ്രദ്ധേയമാകുകയാണ് മൂന്നു വിദ്യാര്‍ഥികളുടെ ഫ്‌ലക്‌സിനെ കുറിച്ചുള്ള വാര്‍ത്തകള്‍.

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും ഡി പ്ലസ് നേടിയ വിദ്യാര്‍ഥികളാണ് തങ്ങളുടെ ചിത്രം ഫ്‌ലക്‌സ് ആക്കിയത്. 'മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തേക്കാള്‍ ഭയാനകമായിരുന്നു' എന്നാണ് ഫ്‌ലക്‌സില്‍ വിദ്യാര്‍ഥികള്‍ കുറിച്ചത്. മാത്രമല്ല, സ്വയം അഭിനന്ദിച്ചുകൊണ്ടുള്ള വരിയുമുണ്ട്. 'ചരിത്രവിജയം കരസ്ഥമാക്കിയ പള്ളിക്കുന്നിലെ പൊന്നോമനകളായ ഞങ്ങള്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍' എന്നായിരുന്നു സ്വയം അഭിനന്ദിച്ചുകൊണ്ട് എഴുതിയിരിക്കുന്നത്. എന്തായാലും ഫ്‌ലക്‌സ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

SCROLL FOR NEXT