എസ്എസ്എല്‍സി പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പ്രാര്‍ത്ഥിക്കുന്ന വിദ്യാര്‍ത്ഥികള്‍/ ചിത്രം: എക്‌സ്പ്രസ് 
Kerala

എല്ലാ സ്‌കൂള്‍ പരീക്ഷകളും രാവിലെയാക്കണം, പറ്റില്ലെങ്കില്‍ വൈകുന്നേരം നടത്തണം; സര്‍ക്കാരിനോട് ബാലവകാശ കമ്മീഷന്‍

എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ രാവിലെയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ രാവിലെയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പരീക്ഷ നടക്കുന്ന മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളിലെ സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്താണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 

ഒന്നുമുതല്‍ പ്ലസ്ടുവരെയുള്ള എല്ലാ സ്‌കൂള്‍ പരീക്ഷകളും രാവിലെയാക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. എല്ലാ പരീക്ഷകളും രാവിലെ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കില്‍ വൈകുന്നേരങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് അധികൃതര്‍ ചിന്തിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. 

എല്ലാ സ്‌കൂളുകളും മതിയായ വായു സഞ്ചാരമുള്ള മുറികളിലാണ് പരീക്ഷകള്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. കുട്ടികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം. പരീക്ഷയ്ക്ക് മുമ്പോ ശേഷമോ കുട്ടികള്‍ വെയിലുകൊള്ളുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം- ഉത്തരവില്‍ പറയുന്നു. നല്ല കാലാവസ്ഥയില്‍ പരീക്ഷയെഴുതുന്നത് കുട്ടികളുടെ പ്രകടനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് ബാലവകാശ കമ്മീഷന്റെ നിരീക്ഷണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT