Kerala

എസ്എസ്എല്‍സി ഫലം നാളെ ഉച്ചയ്ക്ക്; അറിയാനുള്ള ആപ്പുകള്‍, വെബ് സൈറ്റുകള്‍ ഇവ

എസ്എസ്എല്‍സി ഫലം നാളെ ഉച്ചയ്ക്ക്; അറിയാനുള്ള ആപ്പുകള്‍, വെബ് സൈറ്റുകള്‍ ഇവ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്കു രണ്ടു മണിക്കു പ്രസിദ്ധീകരിക്കും. വെബ് സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ഫലം അറിയാം.

www.result.kite.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും 'സഫലം 2020 ' എന്ന മൊബൈല്‍ ആപ് വഴിയും എസ് എസ് എല്‍ സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്‍.ഡി ലൈവിലും ഫലം ലഭിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പി. ആര്‍. ഡി ലൈവില്‍ ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ വിശദമായ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും നിന്ന് പി. ആര്‍. ഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും 'Saphalam 2020' എന്നു നല്‍കി ആപ് ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് വെക്കാം. മൊബൈല്‍ ആപ് നേരത്തെതന്നെ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പമാക്കുമെന്ന് കെറ്റ് അധികൃതര്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രതിസന്ധികള്‍ക്കിടെയായിരുന്ന് പരീക്ഷകള്‍ നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT