കൊല്ലപ്പെട്ട ഷാന്‍/ഫയല്‍ 
Kerala

എസ്ഡിപിഐ നേതാവിന്റെ കൊലപാതകം: രണ്ടുപേര്‍ റിമാന്‍ഡില്‍

പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ കെഎസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെയാണ് ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.  

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ല ഇവരെന്ന് പൊലീസ് വ്യക്തമാക്കി. ഗൂഢാലോചനയിലും ആസൂത്രണത്തിലും ഇവര്‍ക്കു പങ്കുണ്ടെന്നതിന് തെളിവു ലഭിച്ചു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനാണ് പ്രസാദ് എന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.

മറ്റു പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്തു പേരാണ് കൊലപാതകത്തില്‍ പങ്കെടുത്തത്. ഇവര്‍ ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷിക്കും.

ഷാനെ കൊലപ്പെടുത്താനായി പ്രതികള്‍ എത്തിയതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി.കണിച്ചുകുളങ്ങരയില്‍ നിന്നാണ് കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി