പ്രതീകാത്മക ചിത്രം 
Kerala

ഏജന്റുമാര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മദ്യസല്‍ക്കാരം ; ദൃശ്യങ്ങള്‍ പുറത്ത് ; അന്വേഷണത്തിന് ഉത്തരവ്

മന്ത്രിയുടെ നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ ഗതാഗതകമ്മിഷണര്‍ തൃശൂര്‍ ഡെപ്യൂട്ടി ഗതാഗത കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ക്കായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഏജന്റുമാര്‍ക്കൊപ്പമിരുന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിയിരുന്നു. ഇതോടെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

മന്ത്രിയുടെ നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ ഗതാഗതകമ്മിഷണര്‍ തൃശൂര്‍ ഡെപ്യൂട്ടി ഗതാഗത കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ അടക്കമുള്ളവര്‍ക്ക് എതിരെയാണ് അന്വേഷണം. പൊതുപണിമുടക്ക് ദിവസം തലപ്പാറയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു മദ്യസല്‍ക്കാരം.

സല്‍ക്കാരത്തിന് ക്ഷണിച്ചുകൊണ്ട് മോട്ടോര്‍വാഹന വകുപ്പ്  ഇന്‍സ്‌പെക്ടര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കൂടിയായ ഏജന്റുമാരുടെ  വാട്‌സാപിലേക്ക് അയച്ച സന്ദേശത്തില്‍ ഔദ്യോഗികമായ കാര്യങ്ങള്‍ക്കു വേണ്ടി വിളിച്ച യോഗമല്ലെന്നും വിനോദം മാത്രം ലക്ഷ്യമിട്ട് ഉള്ളതാണെന്നും വ്യക്തമാക്കുന്നുണ്ട്.
മുപ്പത്തിയഞ്ചോളം ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും തിരുരങ്ങാടി ജോയിന്റ് ആര്‍ടിഒ അടക്കമുള്ള ഉദ്യോഗസ്ഥരും സല്‍ക്കാരത്തില്‍ പങ്കെടുത്തു. ചെറുപ്രസംഗത്തിന് ശേഷമായിരുന്നു മദ്യ സല്‍ക്കാരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം