Kerala

ഏഴു ജില്ലകളിലെ അടുക്കളയിലേക്ക് ഇനി നേരിട്ട് ഗ്യാസ് എത്തും; സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാന്‍ ലൈസന്‍സായി

പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അടുക്കളയിലേക്ക് നേരിട്ട് ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് ഏഴ് ജില്ലകള്‍ക്ക് കൂടി ലൈസന്‍സ് അനുവദിച്ചു. ഇന്ത്യന്‍ ഓയില്‍- അദാനി ഗ്യാസ് ലിമിറ്റഡിനാണ് ലൈസന്‍സ് നല്‍കിയത്. പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് പുറമേ കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും പദ്ധതി കൊണ്ടുവരുന്നുണ്ട്. 

ഇതോടെ 17 ലക്ഷം അടുക്കളയിലേക്കാണ് നേരിട്ട് ഗ്യാസം എത്തുക. വാഹന ഇന്ധനമായ സിഎന്‍ജി ലഭ്യമാക്കുന്നതിനായി ഈ ജില്ലകളില്‍ 597 ഗ്യാസ് സ്‌റ്റേഷനുകളും സ്ഥാപിക്കും. പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി അതോറിറ്റി രാജ്യത്തെ 86 മേഖലകളില്‍ പദ്ധതി നടപ്പാക്കുന്നതിനായി വിളിച്ച ടെന്‍ഡറിലാണ് ഇന്ത്യന്‍ ഓയില്‍- അദാനി ഗ്രൂപ്പ് സംയുക്ത സംരംഭമായ ഐഒഎജിപിഎല്‍ കേരളം പിടിച്ചത്. കേരളത്തിലെ ആദ്യ സിറ്റി ഗ്യാസ് പദ്ധതി എറണാകുളത്ത് നടപ്പാക്കുന്നതും ഇവര്‍ തന്നെയാണ്. 

2016 ഫെബ്രുവരിയിലാണ് കോച്ചിയില്‍ പദ്ധതി ആരംഭിച്ചത്. എന്നാല്‍ അന്നു മുതല്‍ 1500 ല്‍ താഴെ ഗാര്‍ഹിക കണക്ഷന്‍ മാത്രമാണ് ഇതിലൂടെ നല്‍കാനായിട്ടുള്ളത്. കൊച്ചി- മാംഗളൂര്‍ വാതര പൈപ്പ് ലൈന്‍ കടന്നുപോകുന്നതോ സാമിപ്യമുള്ളതോ ആയ ജില്ലകളിലാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. പൈപ്പ് ലൈന്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ. വീടുകളിലേക്ക് പാചക വാതകം എത്തിക്കുന്നതിനൊപ്പം വാഹനങ്ങള്‍ക്ക് സിഎന്‍ജി ലഭ്യമാക്കുന്നതും സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം