Kerala

'ഒബിസി-ഒഇസി സംവരണം അവസാനിപ്പിക്കണം; മേല്‍ജാതിക്കാരായ രാഷ്ടീയക്കാരും എഴുത്തുകാരും ജാതിപേരില്‍ അഭിമാനം കൊള്ളുന്നു'

സംവരണം പട്ടികജാതി-പട്ടിക വിഭാഗങ്ങള്‍ക്ക് മാത്രം മതി - ഒബിസി-ഒഇസി വിഭാഗങ്ങളുടെ സംവരണം അവസാനിപ്പിക്കണം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ അവരുടെ കുട്ടികളുടെ സ്‌കൂള്‍  പ്രവേശനത്തിന് ജാതിയുടെ കോളം ഒഴിച്ചിട്ടതിനെ സ്വാഗതം ചെയ്ത് എംഎന്‍ കാരശ്ശേരി. ജാതി കോളം ഒഴിച്ചിട്ടതിനര്‍ത്ഥം ഇവരെല്ലാം ഒരു മതത്തില്‍ വിശ്വസിക്കുന്നില്ലെന്നല്ലെന്നും മതം ഒരു സ്വകാര്യമായ കാര്യമാണെന്നും അങ്ങിനെ പ്രകടിപ്പിക്കേണ്ടതില്ലെന്ന് കരുതുന്നവരാകുമെന്നും കാരശ്ശേരി പറഞ്ഞു. എന്നാല്‍ അവരെല്ലാം യുക്തിവാദികളാണെന്ന് കരുതുന്നില്ലെന്നും  കാരശ്ശേരി പറഞ്ഞു. 

ജാതിയുടെ പേരില്‍ സംവരണം വേണ്ടെന്ന് സംവരണം ലഭിക്കുന്നവര്‍ പറഞ്ഞാല്‍ അത് നല്ലതാണ്. എന്നാല്‍ ഇതിന്റെ പേരില്‍ സംവരണം അര്‍ഹിക്കുന്ന വിഭാഗത്തിന്റെ ജാതി സംവരണം നിഷേധിക്കരുത്. ജാതി സംവരണത്തെ അനുകൂലിക്കുന്ന ആളാണ്.  സംവരണം പട്ടിക ജാതി - പട്ടികവര്‍ഗത്തിനും നല്‍കണം. മറ്റ് വിഭാഗങ്ങളുടെ സംവരണം അവസാനിപ്പിക്കണം. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തിന് ഒരു മൂന്ന് തലമുറ കൂടി സംവരണം അനുവദിക്കണം. ഒപ്പം ഒബിസി - ഒഇസി വിഭാഗത്തിന്റെ സംവരണം അവസാനിപ്പിക്കണമെന്നും കാരശ്ശരി പറഞ്ഞു

മേല്‍ ജാതിയില്‍ പെട്ടവര്‍ ജാതിപ്പേര് വാലായി കൊണ്ട് നടക്കുന്നതില്‍ വലിയ അഭിമാനം കാണുന്നു. മഞ്ജു വാര്യര്‍, നവ്യനായര്‍, എന്നപോലെ ചെറുപ്പക്കാരും എഴുത്തുകാരും കലാകാരന്‍മാരും തുടങ്ങി എല്ലാവരും ഇത് ഉപയോഗിക്കുന്നതില്‍ അഭിമാനം കൊള്ളുന്നു. എകെ ഗോപാലന്‍ നമ്പ്യാര്‍ എന്ന പേര് എകെജിയെന്ന് ചുരുക്കി നമ്പ്യാരെന്ന് വെട്ടിക്കളഞ്ഞത് അഭിമാനമാണെന്ന് പറഞ്ഞ കൂട്ടരാണ് നമ്മള്‍. പരപ്രേരണകൂടാതെ ബോധവത്കരണം നടത്താതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്‍കൈ എടുക്കാതെ ഇത്രയധികം ആളുകള്‍ മുന്നോട്ട് വന്നത് നമ്മള്‍ രണ്ടും ഉയര്‍ത്തി അഭിവാദ്യം ചെയ്യണമെന്നും എംഎന്‍ കാരശ്ശേരി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT