Kerala

ഒരു പെണ്‍കുട്ടിക്കൊപ്പം ജെസ്‌ന മലപ്പുറത്തെ പാര്‍ക്കില്‍ എത്തി; സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ അന്വേഷണസംഘം

ജെസ്‌നയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയും അവിടെയുണ്ടായിരുന്നും മറ്റ് മൂന്ന് പേരുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു

സമകാലിക മലയാളം ഡെസ്ക്

കാണാതായ ജെസ്‌നയെ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം മലപ്പുറത്തെ ടൂറിസം പാര്‍ക്കില്‍ എത്തിയിരുന്നതായി വിവരം ലഭിച്ചു. മേയ് മൂന്നിന് രാവിലെ 11 മുതല്‍ എട്ട് വരെ ജെസ്‌ന പാര്‍ക്കിലുണ്ടായിരുന്നെന്ന് പാര്‍ക്കിലെ ജീവനക്കാരും സന്ദര്‍ശകരുമാണ് പൊലീസിന് അറിയിച്ചത്. രണ്ട് വലിയ ബാഗുകളും പെണ്‍കുട്ടികളുടെ കൈയിലുണ്ടായിരുന്നെന്നും ദീര്‍ഘ ദൂരയാത്രകഴിഞ്ഞു വന്നതുപോലെയായിരുന്നു അവരെന്നും വ്യക്തമാക്കി. 

ജെസ്‌നയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയും അവിടെയുണ്ടായിരുന്നും മറ്റ് മൂന്ന് പേരുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു. കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു ജെസ്‌നയുടെയും കൂട്ടുകാരിയുടെയും വേഷം. മേയ് ആദ്യത്തില്‍ ജെസ്‌നയെ കാണാതായെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും പാര്‍ക്കിലെ ജീവനക്കാരും കോട്ടക്കുന്നില്‍ അന്നു പരിപാടിക്കെത്തിയ സാമൂഹികപ്രവര്‍ത്തകനും അറിയിച്ചു.

പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി, അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയിരിക്കാമെന്നാണു കരുതുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

SCROLL FOR NEXT