പ്രതീകാത്മക ചിത്രം 
Kerala

ഒരു ലക്ഷം മാസ്‌കുകള്‍ സൗജന്യമായി നല്‍കും; ഖാദി മാസ്‌കുകള്‍ വിപണിയിലിറക്കുന്നു

ഖാദി തുണിയില്‍ നിര്‍മ്മിച്ച് അണുവിമുക്തമാക്കിയ ഖാദി മാസ്‌ക്കുകള്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വിപണിയിലിറക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഖാദി തുണിയില്‍ നിര്‍മ്മിച്ച് അണുവിമുക്തമാക്കിയ ഖാദി മാസ്‌കുകള്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വിപണിയിലിറക്കുന്നു. ഇതിനു മുന്നോടിയായി ഒരു ലക്ഷം മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്ജ് അറിയിച്ചു.

സുരക്ഷിതമല്ലാത്ത രീതിയിലുള്ള മാസ്‌ക് വില്‍പന ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ റോഡിന്റെ വശങ്ങളിലായി മാസ്‌കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സുരക്ഷിതത്വമില്ലാത്ത ഇത്തരം വില്‍പനകള്‍ അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌ക് മുഖത്ത് വച്ചുനോക്കി ചേരുമോ ഇല്ലയോ എന്ന് പരിശോധിച്ച് ചേരില്ല എന്നു കണ്ടാല്‍ തിരിച്ചുകൊടുത്ത് ചിലര്‍ പോകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് അത്യന്തം അപകടകരമാണ്. ഇത്തരത്തില്‍ സുരക്ഷിതമല്ലാത്ത മാസ്‌ക് വില്‍പന അനുവദിക്കാന്‍ കഴിയില്ല  മുഖ്യമന്ത്രി പറഞ്ഞു. മാസ്‌കിനെ സംബന്ധിച്ച് പുലര്‍ത്തേണ്ട ജാഗ്രത ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാവുന്നതെന്നും അതുകൊണ്ടുതന്നെ മാസ്‌ക് വില്‍പന സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT