Kerala

ഔറംഗസേബ് തടവിലാക്കിയ ഷാജഹാന്റെ അവസ്ഥയാണ് കെ.എം. മാണിയ്‌ക്കെന്ന് കെ.സി. ജോസഫ്

കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെ.എം. മാണിയെ മകന്‍ ജോസ് കെ. മാണി തടവിലാക്കിവച്ചിരിക്കുകയാണെന്ന് കെ.സി. ജോസഫ് എംഎല്‍എ പറഞ്ഞു. കെ.എം. മാണിയുമായി സംസാരിക്കാന്‍പോലും ജോസ് കെ. മാണി സമ്മതിക്കാത്ത സാഹചര്യമാണുള്ളത്. ഷാജഹാനെ തടവിലാക്കിയ മകന്‍ ഔറംഗസേബിന്റെ അതേ നിലപാടാണ് ജോസ് കെ. മാണി തുടരുന്നതെന്നും കെ.സി. ജോസഫ് പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് എമ്മിലെ സക്കറിയാസ് കുതിരവേലി സിപിഎം പിന്തുണയോടെ ജയിച്ചതിനുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കോട്ടയത്ത് പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്. പാതിരാവില്‍ സിപിഎമ്മുമായി അവിശുദ്ധമായ ബന്ധമുണ്ടാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കെ.എം. മാണി ഇതിനു കൂട്ടുനിന്നത് തെറ്റായെന്നും കെ.സി. ജോസഫ് കോട്ടയത്ത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT