Kerala

കണ്ടെയ്ൻമെന്റ് സോണുകളിലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാം; നിയന്ത്രണങ്ങൾ നീക്കി; കോഴിക്കോട് ജില്ലയിൽ കൂടുതൽ ഇളവുകൾ

കണ്ടെയ്ൻമെന്റ് സോണുകളിലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാം; നിയന്ത്രണങ്ങൾ നീക്കി; കോഴിക്കോട് ജില്ലയിൽ കൂടുതൽ ഇളവുകൾ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോർപറേഷൻ പരിധിയിലും ജില്ലയിലെ എല്ലാ മുൻസിപ്പാലിറ്റികളിലുമുള്ള കണ്ടെയ്ൻമെന്റ് സോണുകളിലുമുള്ള വ്യാപര സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കി. ബസ് റൂട്ടുകളിലുള്ള വ്യാപര സ്ഥാപനങ്ങൾ തുറക്കാം. കണ്ടെയ്ൻമെന്റ് സോണുകളിലെ ബാങ്കുകളുടെ പ്രവർത്തനം വൈകീട്ട് അഞ്ച് മണി വരെ നീട്ടി. 

ജില്ലയില്‍ ഇന്ന് 688 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1113 പേർക്കാണ് രോ​ഗ മുക്തി. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 649 പേര്‍ക്കാണ് രോഗം ബാധിച്ചത്. 

കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 211 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10541 ആയി. 6564 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1113 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവരാജാവിന് എന്തൊരു അഹങ്കാരമാണ്'; രാഹുലിനെതിരെ രാജ്യസഭയിൽ മോദി, ബഹിഷ്കരിച്ച് പ്രതിപക്ഷം

'ശമ്പളം 40,000 വേണം' സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ സമരത്തിലേക്ക്; ഫെബ്രുവരി 21 ന് പണിമുടക്ക്

10 കോടി രൂപയുടെ റിട്ടയര്‍മെന്റ് സമ്പാദ്യം നേടണോ?; ചെയ്യേണ്ടത് ഇത്രമാത്രം

'അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്നെ ബീഡി കെട്ടാന്‍ വിട്ടു, ജ്യോതിഷ പണ്ഡിതന്റെ വാക്കുകേട്ട് തുടര്‍പഠനം; ചില ദിവസങ്ങളില്‍ പട്ടിണി'- വിഡിയോ

'വിമാനം ഓക്കെയാണ്, ഞങ്ങളോട് കളിക്കാനും പറഞ്ഞിട്ടുണ്ട്'

SCROLL FOR NEXT