Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന തുടരുന്നു; അഞ്ച് മൊബൈൽ ഫോണുകൾ കൂടി കണ്ടെത്തി

ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈല്‍ ഫോണുകളും ഒരു സോളാര്‍ ചാര്‍ജറും പിടികൂടിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അധികൃതരുടെ പരിശോധന തുടരുന്നു. അഞ്ച് മൊബൈൽ ഫോണുകൾ കൂടി ജയിലിൽ നിന്ന് ഇന്ന് കണ്ടെത്തി. ഇവയിൽ രണ്ട് സ്മാർട് ഫോണുകളും ഉൾപ്പെടുന്നു. കിണറ്റിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഫോണുകൾ. 

നേരത്തെ ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈല്‍ ഫോണുകളും ഒരു സോളാര്‍ ചാര്‍ജറും പിടികൂടിയിരുന്നു. ആറാം ബ്ലോക്കില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണുകള്‍. 41 മൊബൈല്‍ ഫോണുകളാണ് ഇതുവരെ ജയിലില്‍ നിന്ന് പിടികൂടിയത്.

കഴിഞ്ഞ 11 ദിവസമായി സംസ്ഥാനത്തെ വിവിധ ജയിലുകളിൽ പരിശോധന നടക്കുന്നുണ്ട്. ഈ മാസം 30 വരെ എല്ലാ ദിവസവും ജയിലുകളില്‍ പരിശോധന നടത്താനാണ് ജയിൽ ഡിജിപി ഋഷിരാജ് സിങിന്‍റെ നിർദ്ദേശം. 

ഋഷിരാജ് സിങിന്റെ നേതൃത്വത്തിൽ കണ്ണൂര്‍ ജയിലില്‍ നടന്ന റെയ്ഡിൽ നാല് ദിവസം മുൻപ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള തടവുകാരിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഫോൺ ഉപയോഗിച്ച തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം