Kerala

കനത്തമഴ: പൊതുമരാമത്തിന് 2611 കോടിയുടെ നഷ്ടം; 88 പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്ന് മന്ത്രി ജി സുധാകരന്‍ 

കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് ദുരിതം വിതച്ച കനത്തമഴയില്‍ പൊതുമരാമത്തിന് 2611 കോടി രൂപയുടെ നഷ്ടമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് ദുരിതം വിതച്ച കനത്തമഴയില്‍ പൊതുമരാമത്തിന് 2611 കോടി രൂപയുടെ നഷ്ടമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കനത്തമഴയില്‍ റോഡുകള്‍ക്ക് മാത്രം 2000 കോടിയുടെ നഷ്ടമുണ്ടായി. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയ്ക്ക് ഉണ്ടായ നഷ്ടം 400 കോടിയാണെന്ന് ജി സുധാകരന്‍ പറഞ്ഞു.

കനത്തമഴയില്‍ സംസ്ഥാനത്ത് 88 പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും ജി സുധാകരന്‍ പറഞ്ഞു. അറ്റകുറ്റപ്പണി ഉടന്‍ നടത്തും.പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മഴ മാറിയശേഷം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കനത്തമഴയില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണുണ്ടായത്. 

നിരവധി വീടുകള്‍ പൂര്‍ണമായി വാസയോഗ്യമല്ലാതായി. വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊതുമരാമത്തിന് ഉണ്ടായ നഷ്ടത്തിന് പുറമേയുളള മറ്റു നഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരുകയാണ്. വൈകാതെ ഇതുസംബന്ധിച്ചുളള കണക്കുകള്‍ പുറത്തുവരുമെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം