Kerala

കയ്യാലപ്പൊത്തില്‍ ഒളിപ്പിച്ച നിലയില്‍ 14 ബോംബുകളും അരക്കിലോ വെടിമരുന്നും ; അന്വേഷണം

അരക്കിലോ വെടിമരുന്ന്,  500 ഗ്രാം സള്‍ഫര്‍, 200 ഗ്രാം അമോണിയം നൈട്രേറ്റ് തുടങ്ങിയവ കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് നാദാപുരം ചേലക്കാട് കയ്യാലപ്പൊത്തില്‍ പ്ലാസ്റ്റിക് ബക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. 14 ബോംബുകള്‍, അരക്കിലോ വെടിമരുന്ന്,  500 ഗ്രാം സള്‍ഫര്‍, 200 ഗ്രാം അമോണിയം നൈട്രേറ്റ് തുടങ്ങിയവ കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. പൈപ്പ് ബോംബുകളില്‍ 5 എണ്ണം പുതിയതും 5 എണ്ണം പഴയതുമാണ്. ഇരു ഭാഗങ്ങളും പശ കൊണ്ട് അടച്ച ഈ ബോംബുകള്‍ ഉഗ്രശേഷിയുള്ളവയാണ്. തിരിയും ഘടിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കരിങ്കല്‍ ക്വാറിക്കു സമീപം കുളങ്ങരത്ത് ഇടവഴിയിലെ കയ്യാലപ്പൊത്തിലാണ് പ്ലാസ്റ്റിക് ബക്കറ്റുകളില്‍ ഇവ ഒളിപ്പിച്ചിരുന്നത്. രണ്ടു പറമ്പുകള്‍ക്ക് ഇടയിലുള്ള കാടുമൂടിയ ഭാഗത്ത് ജോലിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ബക്കറ്റുകള്‍ കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വെടിമരുന്ന് പാത്രത്തില്‍ നിറച്ച നിലയിലായിരുന്നു. 5 പുതിയ സ്റ്റീല്‍ ബോംബുകളും 5 പഴയ സ്റ്റീല്‍ ബോംബുകളും 2 പൈപ്പ് ബോംബുകളും 2 നാടന്‍ ബോംബുകളുമാണ് ബക്കറ്റുകളില്‍ കണ്ടെത്തിയത്.

ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചണനൂലും കണ്ടെത്തിയിട്ടുണ്ട്. നാദാപുരത്തുനിന്നു ബോംബ് സ്‌ക്വാഡും കുറ്റിയാടി, നാദാപുരം എന്നിവിടങ്ങളില്‍ നിന്നു  പൊലീസും എത്തി ഇവ കസ്റ്റഡിയിലെടുത്തു. ബോംബുകള്‍ കുളങ്ങരത്ത് കരിങ്കല്‍ ക്വാറിയില്‍ എത്തിച്ചു ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെലങ്കാനയില്‍ ബുള്‍ഡോസര്‍ രാജ്; നിങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ല; കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

"ഉപമുഖ്യമന്ത്രി മോഹമില്ല, 100 ഉപമുഖ്യമന്ത്രി മോഹമില്ല, പുതുതലമുറ ജാതിയും മതവും വർഗീയതയും ഏറ്റെടുക്കില്ല: പി കെ കുഞ്ഞാലിക്കുട്ടി

കളി കഴിഞ്ഞ് താരങ്ങളെല്ലാം​ ​ഗ്രൗണ്ട് വിട്ടു; ഒറ്റയ്ക്ക് ഡ​ഗൗട്ടിലെ മാലിന്യങ്ങൾ നീക്കി മാത്യു ഹെയ്ഡൻ (വിഡിയോ)

ഇനിയല്‍പ്പം റോം-കോം ആകാം; ഷറഫുദീന്‍റെ 'മധുവിധു' വിഷുവിന്; റിലീസ് തിയ്യതി ഇതാ

'നിനക്ക് ഇത്രയും ധൈര്യമുണ്ടോ ?' ഞാൻ ടൊവിയോട് ചോദിച്ചു; 'ചേട്ടാ ഞാൻ ധീരനല്ലേ... എനിക്ക് വേണ്ടി പ്രാർഥിക്കണ'മെന്ന് അവൻ പറഞ്ഞു

SCROLL FOR NEXT