പ്രതീകാത്മക ചിത്രം 
Kerala

കരാട്ടെ പഠനം തുണയായി; പീഡിപ്പിക്കാന്‍ വന്നയാളെ ഇടിച്ച് നിലംപരിശാക്കി പെണ്‍കുട്ടി , പ്രതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആലപ്പുഴ ജില്ലയിലെ രാമങ്കരി സ്വദേശി സനീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

രാമങ്കരി: സ്വയരക്ഷയ്ക്ക് പെണ്‍കുട്ടികള്‍ കരാട്ടെ പോലുള്ള അഭ്യാസമുറകള്‍ പഠിച്ചിരിക്കണമെന്ന് പറഞ്ഞ് കേള്‍ക്കുമ്പോള്‍ ഇനി ചിരിച്ച് തള്ളേണ്ട. പീഡനശ്രമത്തില്‍ നിന്ന് രക്ഷപെടാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സഹായിച്ചത് കരാട്ടെയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആലപ്പുഴ ജില്ലയിലെ രാമങ്കരി സ്വദേശി സനീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി  പീഡനശ്രമം നടത്തിയപ്പോഴാണ് പെണ്‍കുട്ടി കരാട്ടെ മുറകള്‍ പ്രയോഗിച്ച് രക്ഷപെട്ടോടിയത്. എന്നാല്‍ കടന്ന് പിടിച്ചതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് ഭീഷണിപ്പെടുത്തുകയും അച്ഛനെയും സഹോദരനെയും കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതോടെ കുട്ടി സംഭവം വീട്ടില്‍ പറയുകയായിരുന്നു.തുടര്‍ന്നാണ് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി സനീഷ് കുമാറിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT