Kerala

കരുണ,കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി 

ജയിംസ് കമ്മിറ്റി അംഗീകരിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം പ്രവേശനം നല്‍കണം. സുപ്രീം കോടതി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 180 എംബിബിഎസ് സീറ്റുകളുടെ പ്രവേശനമാണ് റദ്ദാക്കിയത്. ഇതില്‍ 150 സീറ്റുകള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേയും 30 എണ്ണം കരുണ മെഡിക്കല്‍ കോളജിലേയുമാണ്. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയത് സംബന്ധിച്ച് കോളജുകളും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി സുപ്രധാന തീരുമാനം കൈക്കൊണ്ടത്കോളജിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീം കോടതി പറഞ്ഞു. രേഖകളില്‍ കൃത്രിമം കാട്ടിയത് ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി വിലയിരുത്തി.ജയിംസ് കമ്മിറ്റി അംഗീകരിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം പ്രവേശനം നല്‍കണം. സുപ്രീം കോടതി പറഞ്ഞു.

ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം സ്വാശ്രയ പ്രശ്‌നം വീണ്ടും കേരളത്തില്‍ ചര്‍ച്ചയാകാന്‍ തുടങ്ങുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്?; സംവിധാനങ്ങള്‍ സമ്പൂര്‍ണ പരാജയം; പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

നിക്ഷേപകരെ സമ്പന്നരാക്കും; കെഎസ്എഫ്ഇ ചിട്ടി പണം വളരുന്നത് എങ്ങനെ?

'16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ ഞാന്‍ ആരാ? മര്യാദ വേണ്ടേ?ഗതികേട് കൊണ്ടു പറയുകയാണ്'; മറുപടി നല്‍കി ജോജു ജോര്‍ജ്

ഉദയഗിരിയിൽ മന്ത്രി റോജി എം. ജോണിന് ആവേശോജ്ജ്വല സ്വീകരണം : ബാല്യകാല ഓർമ്മകൾ പങ്കുവെച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി

'17 ചാക്കുകളിലായി ബിജെപി ഓഫീസില്‍ 25 കോടി എത്തി; നേതാക്കളില്‍ പലരും സ്വന്തം പോക്കറ്റിലാക്കി'; വെളിപ്പെടുത്തല്‍