Kerala

കളി അമ്മയോട് വേണ്ട, പഴ്‌സ് മോഷ്ടിച്ച യുവതിയെ സിനിമാസ്റ്റൈലില്‍ പിടികൂടി മകള്‍

സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെ അമ്മയുടെ പഴ്‌സ് അടിച്ചുമാറ്റിയ തമിഴ്‌നാട് സ്വദേശിനിയെ കൈയ്യോടെ പിടിച്ച് മകള്‍.  ആലുവ ബാങ്ക് കവലയാണ് നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായത്. ആശുപത്രിയില്‍ പോകുന്നതിനായാണ

Author : സമകാലിക മലയാളം ഡെസ്ക്


 ആലുവ:  സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെ അമ്മയുടെ പഴ്‌സ് അടിച്ചുമാറ്റിയ തമിഴ്‌നാട് സ്വദേശിനിയെ കൈയ്യോടെ പിടിച്ച് മകള്‍.  ആലുവ ബാങ്ക് കവലയാണ് നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായത്. ആശുപത്രിയില്‍ പോകുന്നതിനായാണ് ചാലക്കുടി സ്വദേശിയായ സ്മിതയും അമ്മയും എത്തിയത്. 

ബാങ്ക് കവലയില്‍ ഇറങ്ങുന്നതിനിടെയുണ്ടായ തിരക്കിനിടയില്‍ തമിഴ്‌നാട് സ്വദേശിനിയായ ലക്ഷ്മി (24) പഴ്‌സ് മോഷ്ടിക്കുകയായിരുന്നു.
പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്മിത ലക്ഷ്മിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്മിത ശ്രദ്ധിക്കുന്നത് കണ്ടതോടെ പിന്നാലെയെത്തിയ പെരുമ്പാവൂര്‍ ബസിലേക്ക് ലക്ഷ്മി കയറി. പിന്നാലെ സ്മിതയും. 

കാസിനോ തിയറ്ററിന്റെ ഭാഗത്ത് എത്തിയപ്പോഴേക്കും ഒന്നും സംഭവിക്കാത്തത് പോലെ സ്മിതയുടെ അമ്മയുടെ പഴ്‌സ് പുറത്തെടുത്തു. ബസിലെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ലക്ഷ്മിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 5000 രൂപയോളം പഴ്‌സില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം

കെ ടെറ്റ്: പൊതുവിദ്യാഭ്യാസവകുപ്പ് സുപ്രീം കോടതിയില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കും