Kerala

കള്ളന്റെയും കൊള്ളക്കാരന്റെയും വോട്ടുകള്‍ സ്വീകരിക്കാമെന്ന് വി മുരളീധരന്‍

മാണിയുമായുള്ള ചര്‍ച്ചയെക്കുറിച്ച് സംസ്ഥാന പ്രസിഡന്റ് വിശദീകരിക്കും - തെരഞ്ഞടുപ്പില്‍ കള്ളന്റെയും കൊള്ളക്കാരന്റെയും വോട്ടുകള്‍ സ്വീകരിക്കും 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തെരഞ്ഞടുപ്പില്‍ എല്ലാവരുടെയും വോട്ടുകള്‍ സ്വീകരിക്കാമെന്ന് ബിജെപി എംപി വി മുരളീധരന്‍. കള്ളന്റെയും കൊള്ളക്കാരന്റെവരെയും വോട്ടുകള്‍ തെരഞ്ഞടുപ്പില്‍ സ്വീകരിക്കാമെന്നും മുരളീധരന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ മാണിയുടെ പിന്തുണ തേടി ബിജെപി നേതൃത്വം എത്തിയതിന് പിന്നാലെയാണ് മുരളീധരന്റെ മറുപടി.

ബാര്‍കോഴ കേസില്‍ കെഎം മാണിക്കെതിരെ സ്വന്തം നിലയില്‍ കേസുമായി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മാണിയുടെ പിന്തുണ തേടുന്നത് ഉചിതമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബിജെപി പ്രസിഡന്റ് കുമ്മനം മറുപടി പറയുമെന്നും മുരളീധരന്‍ പറഞ്ഞു. പി ജയരാജനെതിരായ വധഭീഷണിയുണ്ടെന്ന വാര്‍ത്തകള്‍ നാടകമാണെന്നും ഷുഹൈബ് വധക്കേസില്‍ ആരോപണവിധേയനായ ജയരാജനെ വെള്ളപൂശാനുള്ള ശ്രമമാണെന്നും മുരളീധരന്‍ പറഞ്ഞു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT