Kerala

കസ്റ്റഡി മരണം :  ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

സിറ്റിം​ഗ് ജഡ്ജി കേസ് അന്വേഷിക്കണം. പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിറ്റിം​ഗ് ജഡ്ജി കേസ് അന്വേഷിക്കണം. പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഭീകരമായ പൊലീസ് മർദനത്തിന്റെ ഇരയാണ് ശ്രീജിത്തെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീജിത്തിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് കുടുംബാം​ഗങ്ങളുമായി സംസാരിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. 

ശ്രീജിത്തിന്റെ മരണത്തിൽ ആരോപണ വിധേയരായ മുഴുവൻ പൊലീസ് ഉദ്യോ​ഗസ്ഥരെയും അന്വേഷണം കഴിയും വരെ മാറ്റിനിർത്തണം. വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാവിലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രീജിത്തിന്റെ വീട്ടിലെത്തിയത്. അര മണിക്കൂറോളം ശ്രീജിത്തി​ന്റെ വീട്ടിൽ ചെലവഴിച്ച ചെന്നിത്തല കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 

വി.ഡി സതീശനും മറ്റു പ്രാദേശിക കോൺഗ്രസ്​ നേതാക്കളും പ്രതിപക്ഷ നേതാവിന് ഒപ്പമുണ്ടായിരുന്നു. ശ്രീജിത്തിന്റെ പേര് പ്രതിപ്പട്ടികയിൽ നൽകിയത് സിപിഎമ്മാണെന്ന് വിഡി സതീശൻ എംഎൽഎ ആരോപിച്ചു.  ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഇന്ന്​ ശ്രീജിത്തിന്റെ വീട്​ സന്ദർശിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT