പ്രതീകാത്മക ചിത്രം 
Kerala

കാട്ടുപന്നി വീടിനുള്ളിൽ ; അകത്തു കയറാനാകാതെ വീട്ടുടമ

വാഹനം കണ്ട് വിരണ്ട പന്നി വീടിന്റെ ഒന്നാം നിലയിലേക്കുള്ള ഗോവണിയിൽ കയറി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : നാട്ടിലിറങ്ങിയ കാട്ടുപന്നി വീടിനുള്ളിൽ കുടുങ്ങി. കോട്ടയം പാമ്പാടിയിലാണ് സംഭവം. പാമ്പാടി തോംസൺ സ്റ്റുഡിയോ ഉടമ ഷെറിയുടെ കെ കെ റോഡിലുള്ള വീട്ടിലാണ് വ്യാഴാഴ്ച രാത്രി കാട്ടുപന്നിയെ കണ്ടെത്തിയത്. ഷെറിയുടെ മകൻ നവീൻ കാറുമായി വീട്ടിലേക്ക് വരുമ്പോഴാണ് പന്നിയെ പട്ടി വീട്ടിലേക്ക് ഓടിച്ചു കയറ്റിയ വിവരം അയൽവാസി അറിയിച്ചത്. 

വാഹനം കണ്ട് വിരണ്ട പന്നി വീടിന്റെ ഒന്നാം നിലയിലേക്കുള്ള ഗോവണിയിൽ കയറി. പടി കയറിയ പന്നി തിരിച്ചിറങ്ങുമ്പോഴേക്കും മുകളിലെത്തെയും താഴത്തെയും ഗേറ്റുകൾ പൂട്ടി പുറത്തുപോകില്ലെന്ന് ഉറപ്പാക്കി. ഇതോടെ ഗേറ്റ് പൊളിച്ചു പുറത്തുകടക്കാൻ പന്നി വൻ പരാക്രമം നടത്തി. തുടർന്ന് പാമ്പാടി പൊലീസ് എത്തി സ്ഥലത്ത‌് കാവൽ ഏർപ്പെടുത്തി. 

രാത്രി പന്ത്രണ്ടോടെ എരുമേലിയിൽനിന്നെത്തിയ വനംവകുപ്പ് അധികൃതർ പന്നിയെ കുടുക്കിട്ട‌് പിടിച്ചു. തുടർന്ന‌് കൂട്ടിനുള്ളിലാക്കി കൊണ്ടുപോയി.   കിഴക്കൻ മേഖലയിൽ നിന്നും ഏതെങ്കിലും വാഹനത്തിൽ അകപ്പെട്ട‌് കാട്ടുപന്നി ഇവിടെ എത്തിയതാകാമെന്നാണ്  പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രളയജലത്തിൽ കാട്ടുപന്നി  ഒഴുകി വന്നതാണെന്നും ചിലർ സംശയമുന്നയിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഓണമെത്താൻ ഒരാഴ്ച, 'ബെത്ലഹേം കുടുംബ യൂണിറ്റിന്' 4 ദിവസം മാത്രം; നിവിൻ പോളി-മമിത ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

'മുന്നിലുള്ളത് വെറും മാസങ്ങൾ മാത്രം...', കാൻസർ പോരാട്ടത്തെ കുറിച്ച് ജോർദൻ ബ്രുണോലി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 533 lottery result

'ദളപതിയുടെ വെറിയാട്ടം കാണാൻ റെഡിയായിക്കോ!' തിയറ്ററിലെ സ്വീകാര്യത ഒടിടിയിൽ കിട്ടുമോ ? 'ജന നായകൻ' എവിടെ കാണാം