Kerala

കാണാതായ 15 കോടിയുടെ ഉത്തരവാദി മഹേശന്‍ ; ആത്മഹത്യാക്കുറിപ്പില്‍ കഥയുണ്ടാക്കി എഴുതിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ഭീഷണിപ്പെടുത്തി ക്രമക്കേടില്‍ നിന്നും ഒഴിയാനായിരുന്നു മഹേശന്റെ ആദ്യ ശ്രമം

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ആത്മഹത്യ ചെയ്ത കണിച്ചുകുളങ്ങര എസ്എന്‍ഡിപിയോഗം യൂണിയന്‍ സെക്രട്ടറി കെ കെ മഹേശനെതിരെ തുഷാര്‍ വെള്ളാപ്പള്ളി. കണിച്ചുകുളങ്ങര ദേവസ്വത്തില്‍ വന്‍ ക്രമക്കേടുണ്ടായി. കാണാതായ 15 കോടിയുടെ ഉത്തരവാദി മഹേശനാണ്. മഹേശന്‍ ഒറ്റക്കാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ഭീഷണിപ്പെടുത്തി ക്രമക്കേടില്‍ നിന്നും ഒഴിയാനായിരുന്നു മഹേശന്റെ ആദ്യ ശ്രമം. ആത്മഹത്യാക്കുറിപ്പില്‍ കഥയുണ്ടാക്കി എഴുതിയെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു.

കണിച്ചുകുളങ്ങര, ചേര്‍ത്തല ദേവസ്വങ്ങളില്‍ വന്‍ ക്രമക്കേടാണ് ഉണ്ടായത്. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മഹേശന്‍ നിരപരാധിയാണ്, അവന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നത്.  സാമ്പത്തിക ക്രമക്കേട് നടന്നതില്‍ മഹേശന് യാതൊരു ബന്ധവുമില്ല.  മഹേശന്‍ എന്നെ വിളിച്ചിരുന്നു. അറസ്റ്റ് ചെയ്യുമോ എന്ന് ഭയമുണ്ട്, അങ്ങനെയാണെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തു കളയും.' എന്ന് മഹേശന്‍ പറഞ്ഞതായും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, കെ കെ മഹേശന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. തൂങ്ങിമരിച്ച ഓഫീസ് മുറിയിലെ ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സഹായി അശോകനും വേണ്ടി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയന്‍ നേതാക്കള്‍ക്ക് വേണ്ടി തന്റെ ജീവിതം ഹോമിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

കെ കെ മഹേശന്‍ നേരത്തെ ഭാര്യക്ക് എഴുതിയ കത്ത് പുറത്തുവ്‌നനിരുന്നു. മുന്നോട്ടുപോകാനാകാത്ത വിധം കേസില്‍ കുടുക്കിയെന്നും മാനസിക പീഡനം താങ്ങാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്. മഹേശന്റെ ഭാര്യുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. എഡിജിപി ടോമിന്‍ തച്ചങ്കരി കേസ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നും, പുതിയ അന്വേഷണസംഘത്തെ കേസ് ഏല്‍പ്പിക്കണമെന്നുമാണ് മഹേശന്റെ കുടുംബം ആവശ്യപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി