Kerala

കാലവര്‍ഷക്കെടുതി, നിപാ വൈറസ്; ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ നീട്ടിയേക്കും; കലോത്സവം, കായികമേളകളും പുനഃക്രമീകരിച്ചേക്കും

മാര്‍ച്ച് അവസാനവാരം ആരംഭിച്ച് ഏപ്രില്‍ ആദ്യവാരം അവസാനിപ്പിക്കുന്ന വിധത്തില്‍ ടൈംടേബിള്‍ ക്രമീകരിക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ തുടര്‍ച്ചയായി അധ്യയന ദിനങ്ങള്‍ മുടങ്ങിയതും നിപാ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ ചില സ്‌കൂളുകള്‍ തുറക്കാന്‍ വൈകിയതും കണക്കിലെടുത്ത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ നീട്ടിയേക്കും. മാര്‍ച്ച് അവസാനവാരം ആരംഭിച്ച് ഏപ്രില്‍ ആദ്യവാരം അവസാനിപ്പിക്കുന്ന വിധത്തില്‍ ടൈംടേബിള്‍ ക്രമീകരിക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച ശുപാര്‍ശ വ്യാഴാഴ്ച ചേരുന്ന ക്യു.ഐ.പി യോഗത്തില്‍ ചര്‍ച്ച ചെയ്യും. കാലവര്‍ഷക്കെടുതി തുടരുന്നതിനാല്‍ സ്‌കൂള്‍ കലോത്സവം, കായികമേള എന്നിവയുടെ തീയതികളിലും മാറ്റം വേണമോയെന്നും യോഗം ചര്‍ച്ച ചെയ്യും.

അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് 200 പ്രവൃത്തി ദിനം ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നിപാ വൈറസ് ബാധയെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിലും തലശേരി വിദ്യാഭ്യാസ ജില്ലയിലും സ്‌കൂള്‍ തുറന്നത് രണ്ടാഴ്ചയോളം വൈകിയാണ്. കാലവര്‍ഷം അതിരൂക്ഷമായി ഇപ്പോഴും തുടരുന്നതിനാല്‍ മിക്ക ജില്ലകളിലും നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെട്ടു. കുട്ടനാട്ടിലും കോട്ടയത്തും പല സ്‌കൂളുകളും ഇപ്പോഴും വെള്ളത്തിലാണ്. നിരവധി സ്‌കൂളുകള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി മാറിയതിനാല്‍ ക്ലാസുകള്‍ നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് എസ്.എസ്.എല്‍.സി പരീക്ഷ പുനഃക്രമീകരിക്കാന്‍ ആലോചിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു