Kerala

കാസര്‍കോട് സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും 

കാസര്‍കോട് ജില്ലയില്‍ നാളെ മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് ബസുടമകളുടെ സംഘടന.

Author : സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ നാളെ മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് ബസുടമകളുടെ സംഘടന. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ജില്ലയില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

കാസര്‍കോട് ജില്ലയിലെ പ്രത്യേകം സാഹര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയതോടെ ജില്ല അതീവ ജാഗ്രതയിലാണ്. ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്. കടകള്‍ തുറക്കുന്നതിന് വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കോട്ടയത്ത് അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊന്നു