Kerala

കുടിവെള്ളമായി നൽകുന്നത് മലിന ജലം; മൂന്ന് ലോറികൾ പിടിയിൽ

ജല അതോറിറ്റിയിൽ നിന്ന് വെള്ളമെടുക്കാൻ അനുമതിയുള്ള ടാങ്കർ ലോറികളാണ് തോട്ടിൽ നിന്ന് വെള്ളം നിറച്ച് കുടിവെള്ളമായി വിതരണം ചെയ്യാൻ കൊണ്ടു പോയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലിന ജലം കുടിവെള്ളമായി കൊടുക്കുന്ന മൂന്ന് ലോറികൾ തിരുവനന്തപുരം നഗരസഭ പിടികൂടി. നഗരസഭ ഹെൽത്ത് സ്‍ക്വാഡാണ് ലോറികൾ പിടികൂടിയത്. ജല അതോറിറ്റിയിൽ നിന്ന് വെള്ളമെടുക്കാൻ അനുമതിയുള്ള ടാങ്കർ ലോറികളാണ് തോട്ടിൽ നിന്ന് വെള്ളം നിറച്ച് കുടിവെള്ളമായി വിതരണം ചെയ്യാൻ കൊണ്ടു പോയത്. ദിവസം ഒരു പ്രാവശ്യം മാത്രം വാട്ടർ അതോറിറ്റിയിൽ നിന്ന് കുടിവെള്ളമെടുത്ത ശേഷമായിരിക്കും തട്ടിപ്പ്.

ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് ഇവർ വെള്ളം നൽകിയതെന്ന് അന്വേഷിച്ച് പുറത്ത് വിടുമെന്ന് മേയർ ശ്രീകുമാർ വ്യക്തമാക്കി. ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ ഹോട്ടലുകൾ ഉൾപ്പടെ പ്രധാന സ്ഥാപനങ്ങിലേക്ക് വേണ്ടിയാണ് ഈ ലോറികൾ കുടിവെള്ളമെത്തിക്കുന്നതെന്നും എത് സ്ഥാപനങ്ങളിലേക്കാണ് കൊണ്ടുപോയതെന്ന് പരിശോധിച്ച് വരികയാണെന്നും മേയർ പറഞ്ഞു. ലോറികൾക്ക് നഗരസഭ പിഴയിട്ടു. ക്രിമിനൽ നടപടികളുമായി മുന്നോട്ടു പോകാനാണ് ന​ഗരസഭയുടെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം