Kerala

കുണ്ടറയിലേത് കൊലപാതകമെന്ന് പെണ്‍കുട്ടിയുടെ പിതാവ്, നുണപരിശോധന നടത്തിയാല്‍ കൂടുതല്‍ പേര്‍ കുടുങ്ങും

മകളെ കൊന്നതാണെന്നും ആത്മഹത്യക്കുറിപ്പ് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണെന്നുമാണെന്നുമാണ് പിതാവിന്റെ ആരോപണം.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി മരിച്ച സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ് രംഗത്ത്. മകളെ കൊന്നതാണെന്നും ആത്മഹത്യക്കുറിപ്പ് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണെന്നുമാണെന്നുമാണ് പിതാവിന്റെ ആരോപണം. സംഭവത്തില്‍ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

തന്റെ മകള്‍ക്ക് പഴയലിപി അറിയില്ലെന്നാണ് പിതാവ് ചൂണ്ടിക്കാട്ടുന്നത്. മുത്തച്ഛന്‍ കുറ്റം സമ്മതിച്ചത് നുണപരിശോധന ഭയന്നാണ്. നുണപരിശോധന നടത്തിയാല്‍ കേസില്‍ കൂടുതല്‍ ആളുകള്‍ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച ദിവസം വീട്ടില്‍ ചെല്ലാന്‍ മുത്തച്ഛന്‍ ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. നേരത്തേ തന്നെ പ്രതിയാക്കിയ കേസില്‍ കുട്ടിയെ കൗണ്‍സലിങ് നടത്തിയില്ല. കൗണ്‍സലിങ് നടത്തിയിരുന്നെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക