Kerala

കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണം : പഞ്ചായത്തംഗം ഉള്‍പ്പെടെ ഏഴ് ആര്‍എസ്എസുകാര്‍ പിടിയില്‍

സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത് 

Author : സമകാലിക മലയാളം ഡെസ്ക്


കൊല്ലം : കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനു, ശ്യാം, ലൈജു, ദീപു, കിരണ്‍, വിഷ്ണു, സുജിത്ത് എന്നിവരാണ് പിടിയിലായത്. പിടിയിലായ ദീപു പഞ്ചായത്താംഗമാണ്. 

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്. കുരീപ്പുഴയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ശേഷിക്കുന്നവര്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് സൂചിപ്പിച്ചു. കുരീപ്പുഴയെ ആക്രമിച്ചവര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലം റൂറല്‍ എസ് പിയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. 

കഴിഞ്ഞദിവസം രാത്രി കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ച് മടങ്ങവേയാണ് സംഭവം. ഒരു സംഘം അളുകള്‍ തന്നെ തടയുകയും അസഭ്യം പറയുകയും കാറിന്റെ ഡോര്‍ ബലമായി പിടിച്ചടക്കുകയും ചെയ്‌തെന്ന് കുരീപ്പുഴ പറഞ്ഞു. വടയമ്പാടി ദളിത് സമരവുമായി ബന്ധപ്പെട്ട് സംസാരിച്ചതാണ് പ്രകോപനകാരണം. സംഘാടകരാണ് ശാരീരിക ആക്രമണത്തില്‍ നിന്ന് രക്ഷിച്ചതെന്നും കുരീപ്പുഴ ശ്രീകുമാര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT