Kerala

കുരീപ്പുഴയെ ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ട് അടിക്കണം: അധിക്ഷേപവുമായി ബിജെപി നേതാവ്

കവി കുരീപ്പുഴ ശ്രീകുമാറിനെ ചൂലുകൊണ്ട് അടിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ  ബി ഗോപാലകൃഷ്ണന്റെ ആഹ്വാനം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  കവി കുരീപ്പുഴ ശ്രീകുമാറിനെ ചൂലുകൊണ്ട് അടിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ  ബി ഗോപാലകൃഷ്ണന്റെ ആഹ്വാനം. ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചാല്‍ ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ട് അടിക്കണം.കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെയാണ് ഗോപാലകൃഷ്ണന്റെ അധിക്ഷേപ പ്രസംഗം. കൊല്ലം കടയ്ക്കലില്‍ നടന്ന ബിജെപി യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രകോപനപരമായ പ്രസംഗം.

ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലം കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തനിക്ക് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ ആരോപിച്ചു.
കുരീപ്പുഴയ്ക്ക് എതിരായ ആക്രമണത്തില്‍ സാംസ്‌ക്കാരിക കേരളം ഒന്നടങ്കം പ്രതിഷേധിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം