Kerala

കുസാറ്റ് ഈ മാസം നടത്താൻ നിശ്ചയിച്ച പ്രവേശന പരീക്ഷകൾ റദ്ദാക്കി

ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ജൂലൈ 27, 28 തീയതികളിൽ പ്രവേശന പരീക്ഷകൾ നടത്തുമെന്നാണ് അറിയിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഈ മാസം നടത്താനിരുന്ന പ്രവേശന പരീക്ഷ റദ്ദാക്കി. സർവകലാശാലയുടെ വിവിധ വകുപ്പുകളിലും കോളേജുകളിലും നടത്താനിരുന്ന പ്രവേശന പരീക്ഷ(സിഎടി) യാണ് റദ്ദാക്കിയത്.

ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ജൂലൈ 27, 28 തീയതികളിൽ പൊതു പ്രവേശന പരീക്ഷകൾ നടത്തുമെന്നാണ് സർവകലാശാല അറിയിച്ചിരുന്നത്.  ഇതാണ് റദ്ദാക്കിയിരിക്കുന്നത്. 

തുടര്‍ നടപടികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ അഡ്മിഷന്‍ വെബ്‌സൈറ്റ് admissions.cusat.ac.in സന്ദര്‍ശിക്കാവുന്നതാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം