Kerala

കൂടത്തായി; ഷാജുവിനേയും മാതാപിതാക്കളെയും നാളെ വീണ്ടും ചോദ്യം ചെയ്യും

കൂടത്തായി കൊലാപതക കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും മാതാപിതാക്കളെയും നാളെ വീണ്ടും ചോദ്യം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൂടത്തായി കൊലാപതക കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും മാതാപിതാക്കളെയും നാളെ വീണ്ടും ചോദ്യം ചെയ്യും. ഷാജു, പിതാവ് സഖറിയാസ്, മാതാവ് ഫിലോമിന എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. മുഖ്യപ്രതി ജോളിയെ നാളെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കും. ഇതിന് ശേഷം ഈ വീട്ടില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍. 

മുഖ്യപ്രതി ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും വടകര തീരദേശ പൊലീസ് സ്‌റ്റേഷനില്‍ വച്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഷാജുവിന്റെ അച്ഛന്‍ സഖറിയാസിനേയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നു. 

ആദ്യ ഭാര്യ സിലി കൊല്ലപ്പെടുമെന്ന് ഭര്‍ത്താവ് ഷാജുവിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സിലി ജീവിച്ചിരിക്കെ തന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

ഇന്നലെ ചോദ്യം ചെയ്തപ്പോഴും ഷാജുവിനെതിരെ ജോളി മൊഴി നല്‍കിയിരുന്നു. കൊല്ലപ്പെട്ട സിലിയുടെ, ആശുപത്രി ജീവനക്കാര്‍ കൈമാറിയ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെ ഏല്‍പ്പിച്ചുവെന്നായിരുന്നു ജോളിയുടെ മൊഴി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT